അമിത് ഷായുടെ കേരളത്തിനെതിരായ പരാമർശത്തിനെതിരെ മുഖ്യമന്ത്രി; സംസ്ഥാനത്തിെൻറ കുഴപ്പം എന്താണെന്ന് പറയണം
text_fieldsദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ കേരളത്തിനെതിരെ അമിത് ഷാ നടത്തിയ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ എന്തു കുഴപ്പമാണെന്ന് അമിത്ഷാ പറയണം. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. കേരളവും കർണാടകവും തമ്മിലുള്ള വ്യത്യാസം എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം ഭരണം. അതിസമ്പന്നര്‍ക്ക് വേണ്ടിയാവരുത് ഭരണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങള്‍ ജനങ്ങള്‍ ചിന്തിക്കാതിരിക്കാനാണ് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നത്. അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാര്‍ വര്‍ഗീയ കലാപങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ അത്തരം നീക്കങ്ങള്‍ നടക്കാത്ത ഒരിടം കേരളമാണ്. മറ്റ് പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാന്‍ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വര്‍ഗീയതയ്ക്കെതിരെ ജീവന്‍ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അത് മനസിലാക്കാണമെന്നും പിണറായി വിജയന്‍ ഓർമ്മപ്പെടുത്തി.
ഇനിയും ഒരവസരം ബിജെപിക്ക് ലഭിച്ചാല്‍ രാജ്യത്തിന് സര്‍വനാശമുണ്ടാകുമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. പ്രാദേശിക കക്ഷികളെ ഏകോപിപ്പിക്കുന്ന എന്നതാണ് പ്രധാനം. സംസ്ഥാന അടിസ്ഥാനത്തിലാണ് ആ ഏകോപനം ഉണ്ടാകേണ്ടത്. സംസ്ഥാന അടിസ്ഥാനത്തില്‍ ബിജെപിക്ക് എതിരായ കൂട്ടുകെട്ട് ഉണ്ടാവുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കുക. ഇതാണ് സിപിഎം പദ്ധതിയെന്നും ഇതാണ് പ്രായോഗികമായ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്നും പിണറായി ആരോപിച്ചു. എഐസിസിയുടെ പ്രധാനികളും കേന്ദ്രമന്ത്രിമാരായിരുന്നവരും വരെ ബിജെപിയിലെത്തിയെന്നും അവരുടെ മോഹിപ്പിക്കുന്ന കാര്യങ്ങള്‍ വരുമ്പോള്‍ അതിന് പിന്നാലെ നാക്കും നീട്ടി നില്‍ക്കുന്നവരായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അമിത്ഷാ നടത്തിയ പ്രസംഗരത്തിൽ പോപ്പുലർഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്നും, നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താൻ കൂടുതൽഒന്നും പറയുന്നില്ലെന്നും, കർണാടകം സുരക്ഷിതമാകാൻ ബിജെപി ഭരണം തുടരണമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി ചോദ്യം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.