മുഖ്യമന്ത്രിയും മന്ത്രി ബിന്ദുവും പ്രതിക്കൂട്ടിൽ
text_fieldsമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പുനർനിയമന പ്രക്രിയ തങ്ങൾക്ക് ഗുണകരമായ തരത്തിലാക്കി മാറ്റിയെന്ന് രാജ്ഭവൻ പുറത്തിറക്കിയ വാർത്താക്കുറിപ്പ് ജസ്റ്റിസ് ജെ.ബി. പർദിവാല കോടതിമുറിയിൽ വിധിപ്രസ്താവത്തിനൊപ്പം വായിച്ചുകേൾപ്പിച്ചു. ഗവർണറാണ് പുനർനിയമനം നടത്തിയതെന്ന ചില മാധ്യമ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ് രാജ്ഭവൻ പുറത്തിറക്കിയതായിരുന്നു ആ വാർത്താക്കുറിപ്പ് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതനുസരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അപേക്ഷയെ തുടർന്നാണ് പുതിയ വി.സിയുടെ നിയമനത്തിനായി ഗവർണർ നേരത്തെ ഇറക്കിയ വിജ്ഞാപനം പിൻവലിച്ചത്. കേരള അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഒ.എസ്.ഡി (ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി)യും നിയമോപദേശകനും ഈ നിലപാടിനെ പിന്തുണക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.