ശശീന്ദ്രനെ രക്ഷിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷവും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൂർണപിന്തുണയും പ്രതിപക്ഷത്തിെൻറ ഒഴുക്കൻസമീപനവുംകൂടി ചേർന്നതോടെ സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായ മന്ത്രി എ.കെ. ശശീന്ദ്രൻ രാഷ്ട്രീയഭാവി സുരക്ഷിതമാക്കി. രാജിയെന്ന ധാർമികതയിൽ വീണ് സർക്കാറിെൻറ പ്രതിച്ഛായ നഷ്്ടപ്പെടുത്താൻ മുഖ്യമന്ത്രിയും എൽ.ഡി.എഫും തയാറല്ലെന്ന നിലപാട് കൂടിയായതോടെ സർക്കാർ ആദ്യ പരീക്ഷണം ചാടിക്കടന്നു. ഹവാലകടത്തിൽപെട്ട് മുഖം നഷ്ടപ്പെട്ട ബി.ജെ.പിയാവെട്ട കിട്ടിയ പഴുതിൽപിടിച്ച് രാഷ്ട്രീയ തിരിച്ചുവരവിനുള്ള ശ്രമം ഉൗർജിതമാക്കി.
വിവാദത്തിൽ മന്ത്രി ഒരു തെറ്റ് ചെയ്െതന്ന് പറയാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന എ.കെ. ശശീന്ദ്രനിലുള്ള സി.പി.എമ്മിെൻറയും മുന്നണിയുടെയും വിശ്വാസം പ്രഖ്യാപിക്കൽ കൂടിയായി. ബുധനാഴ്ച തന്നെ മുഖ്യമന്ത്രിയെ നേരിൽ കണ്ട് തെൻറ വിശദീകരണം അറിയിച്ച ശശീന്ദ്രനെ സഹായിച്ചത് എൻ.സി.പി ദേശീയ, സംസ്ഥാന നേതൃത്വത്തിെൻറ കലവറയില്ലാത്ത പിന്തുണയാണ്. നിയമസഭസമ്മേളനം പ്രതിപക്ഷം കലുഷിതമാക്കുമോയെന്ന സംശയമാണ് എൽ.ഡി.എഫിന് ഉണ്ടായിരുന്നത്. പക്ഷേ ഭരണപക്ഷത്തെ അത്ഭുതപ്പെടുത്തി ചേദ്യോത്തരവേളയിലെയും ശൂന്യവേളയിലെയും പ്രതിപക്ഷത്തിെൻറ 'സഹകരണം' ഉണ്ടായി. പാർട്ടിക്കുള്ളിലെ രണ്ട് നേതാക്കളുടെ തർക്കത്തിലാണ് മന്ത്രി ഇടെപട്ടെതന്ന എൻ.സി.പി വിശദീകരണം മുഖ്യമന്ത്രിയും ഏറ്റുപറഞ്ഞു. അതേസമയം വിഷയത്തിൽ ലാഘവത്തോടെ ഇടപെട്ടതിലെ അതൃപ്തി മുഖ്യമന്ത്രി ശശീന്ദ്രനോട് വ്യക്തമാക്കിയെന്നാണ് സൂചന.
സർക്കാറിനെതിരെ അപ്രതീക്ഷിതമായി കിട്ടിയ അവസരം പ്രതിപക്ഷം പാഴാക്കിയതോടെ തെരുവിലേക്ക് വിഷയം എത്തിച്ച് ബി.ജെ.പിയുടെ യുവജന, മഹിളാ സംഘടനകൾ തങ്ങൾ അപ്രസക്തമായ സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. വരുംദിവസങ്ങളിൽ വിഷയം എങ്ങനെ യു.ഡി.എഫ് കൈകാര്യം ചെയ്യും എന്നതാവും നിർണായകം. പരാതിക്കാരി ബി.ജെ.പി പ്രേദശിക നേതാവാണെന്നതാണ് യു.ഡി.എഫിനെ പിന്നാക്കം വലിച്ചതെന്ന് തിരിച്ചറിഞ്ഞാണ് ബി.ജെ.പി കരുക്കൾ നീക്കുന്നത്. പരാതിക്കാരിയെക്കൊണ്ട് ഗവർണർക്ക് പരാതി നൽകുന്നത് ഇതിെൻറ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.