പാണത്തൂർ ബസ് അപകടം: അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
text_fieldsകാഞ്ഞങ്ങാട്: പാണത്തൂരിൽ വിവാഹ ബസ് വീടിനുമുകളിൽ മറിഞ്ഞ് കർണാടക സ്വദേശികളായ ഏഴുപേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും അനുശോചിച്ചു. പരിക്കേറ്റവർക്ക് ചികിത്സാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു
അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചു. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ റീജണൽ ട്രാൻസ്പോർട്ട് ഓഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്.
പാണത്തൂർ പരിയാരത്ത് ഞായറാഴ്ച ഉച്ച പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കർണ്ണാടക ഈശ്വരമംഗലത്തു നിന്ന് വന്ന ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അതിർത്തി ഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്‍റെ വീട്ടുകാര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ ഏറെ പണിപെട്ടാണ് പുറത്തെടുത്തത്. ബസ്സില്‍ 50ലേറെ പേരുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാസേനയും നാട്ടുകാരും പോലിസും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.