Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഖഫ്​ നിയമന വിവാദം:...

വഖഫ്​ നിയമന വിവാദം: മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കുന്നു

text_fields
bookmark_border
pinarayi vijayan
cancel

വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിടുന്നതുമായി ബന്ധപ്പെട്ട എതിർപ്പുകൾ ഇല്ലാതാക്കുന്നതിന്​ മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കുന്നു. അടുത്ത മാസം 20ന് തിരുവനന്തപുരത്താണ്​ യോഗം നടക്കുക.

വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിടാനുള്ള തീരുമാനവുമായി മുന്നോട്ട്​ പോകുമെന്ന്​ കഴിഞ്ഞ ദിവസം മന്ത്രി അബ്​ദുറഹ്​മാൻ നിയമസഭയിൽ വ്യക്​തമാക്കിയിരുന്നു. ആശങ്ക അറിയിച്ച സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിടാനുള്ള നീക്കത്തിനെതിരെ മുസ്​ലിം ലീഗിന്‍റെ നേതൃത്വത്തിൽ നേരത്തെ പ്രതിഷേധമുയർത്തിയിരുന്നു. സമരനീക്കവുമായി മുസ്​ലിം ലീഗ്​ മുന്നോട്ട്​ പോകുന്നതിനിടെ സമസ്ത പിൻമാറിയത്​ ലീഗിന്​ തിരിച്ചടിയാകുകയും ചെയ്തു. ചർച്ച ചെയ്ത്​ പരിഹാരമുണ്ടാക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പിലാണ്​ സമസ്ത സമരത്തിൽ നിന്ന്​ പിൻമാറിയത്​.

എന്നാൽ, വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിടാനുള്ള തീരുമാനവുമായി മുന്നോട്ട്​ പോകുമെന്ന്​ മന്ത്രി അബ്​ദുറഹ്​മാൻ പ്രഖ്യാപിച്ചത്​ മുസ്​ലിം സംഘടനകളിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി മുസ്​ലിം സംഘടനകളുടെ യോഗം വിളിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanWaqfWaqf appointment
News Summary - Chief Minister convenes a meeting of Muslim organizations
Next Story