Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേ​ന്ദ്ര​സ​ഹാ​യം...

കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കു​റി​പ്പ് കൈ​മാ​റി; വി​ശ​ദ​മാ​യ നി​വേ​ദ​നം പി​ന്നീ​ട്

text_fields
bookmark_border
കേ​ന്ദ്ര​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി കു​റി​പ്പ് കൈ​മാ​റി; വി​ശ​ദ​മാ​യ നി​വേ​ദ​നം പി​ന്നീ​ട്
cancel

ക​ൽ​പ​റ്റ: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​മാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള സാ​മ്പ​ത്തി​ക പി​ന്തു​ണ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ചെ​റു​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യ​ങ്ങ​ളും ദു​ര​ന്ത​മേ​ഖ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി വി​ശ​ദീ​ക​രി​ച്ച ശേ​ഷം മു​ഖ്യ​മ​ന്ത്രി അ​വ കു​റി​പ്പാ​യി കൈ​മാ​റി.

നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്നു​വ​രു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് കോ​ടി രൂ​പ​യു​ടെ നാ​ശ​മുണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. വി​ശ​ദ​മാ​യ നി​വേ​ദ​നം സം​സ്ഥാ​നം കേ​ന്ദ്ര സ​ർ​ക്കാ​റി​ന് പി​ന്നീ​ട് ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള താ​പ​ന​ത്തി​ന്റെ​യും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്റെ​യും ആ​ഘാ​തം സം​സ്ഥാ​ന​ത്തെ വ​ലി​യ തോ​തി​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ പ്ര​തി​ഫ​ല​ന​മാ​ണ് അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ്ര​വ​ച​നാ​തീ​ത​മാ​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ൾ. ഇ​ത്ത​രം അ​പ്ര​തീ​ക്ഷി​ത പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ നേ​രി​ടാ​ൻ മ​തി​യാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ കേ​ര​ള​ത്തി​ന് ആ​വ​ശ്യ​മാ​ണ്.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക സെ​ന്റ​റു​ക​ളും പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള പ്രാ​ദേ​ശി​ക ഓ​ഫി​സു​ക​ളും സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​ത്തി​ന് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്ത​ണം. ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി ക​ണ​ക്കാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ കേ​ന്ദ്ര വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslideവയനാട് ഉരുൾപൊട്ടൽവയനാട് ദുരന്തം
News Summary - Chief Minister handed over a note requesting central assistance for Wayanad Landslide
Next Story