മുഖ്യമന്ത്രി ഇന്ന് ബംഗാളിൽ; കീഴ്വഴക്കം മറികടന്ന് സുരക്ഷ ഒരുക്കാൻ എ.ഡി.ജി.പി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച പശ്ചിമ ബംഗാളിൽ. സുരക്ഷ ഉറപ്പുവരുത്താൻ എ.ഡി.ജി.പിയെ ബുധനാഴ്ച തന്നെ അവിടേക്കയച്ചു. ഇത് മുൻകാലങ്ങളിലില്ലാത്ത കീഴ്വഴക്കമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെയാണ് മുഖ്യമന്ത്രിയുടെ പഴുതടച്ച സുരക്ഷക്കായി നിയോഗിച്ചത്. അദ്ദേഹം ബുധനാഴ്ച ബംഗാളിലെത്തി.വെങ്കിടേഷിനെ സ്പെഷൽ ഓഫിസറായി നിയോഗിച്ചുള്ള ഉത്തരവ് കഴിഞ്ഞദിവസം ആഭ്യന്തരവകുപ്പ് പുറത്തിറക്കിയിരുന്നു. സാധാരണ നിലയിലുള്ള സുരക്ഷ പരിശോധനക്കാണ് അദ്ദേഹത്തെ നിയോഗിച്ചതെന്നാണ് വിശദീകരണം.
എന്നാൽ, കേരളത്തിൽ നിലനിൽക്കുന്ന പ്രതിഷേധങ്ങളുടെയും ബംഗാളിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിലാണ് സുരക്ഷയെന്നാണ് വിവരം. എ.ഡി.ജി.പിയുടെ വിമാന യാത്രക്കായുള്ള ചെലവും സർക്കാർ വഹിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മുഖ്യമന്ത്രി ബംഗാളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.