Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രി ഇന്ന്‌...

മുഖ്യമന്ത്രി ഇന്ന്‌ വയനാട്ടിൽ

text_fields
bookmark_border
pinarayi vijayan
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്‌​ച വ​യ​നാ​ട്ടി​ൽ എ​ത്തും. രാ​വി​ലെ 11.30ന്‌ ​വ​യ​നാ​ട്ടി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ദുരിതാശ്വാസ നിധിയിൽ ക്രമക്കേടില്ല -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ​നി​ധി ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ചെ​ല​വ​ഴി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​ത്‌ അ​ങ്ങ​നെ​ത​ന്നെ ചെ​ല​വ​ഴി​ക്ക​പ്പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​തി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ടും ഉ​ണ്ടാ​കി​ല്ല. ദു​രി​താ​ശ്വാ​സ​നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളെ കു​റി​ച്ച ചോ​ദ്യ​ത്തി​ന്‌ മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ.​എം.​എ. യൂ​സു​ഫ​ലി, വ്യ​വ​സാ​യി ര​വി പി​ള്ള, ക​ല്യാ​ൺ ജു​വ​ലേ​ഴ്‌​സ്‌ ഉ​ട​മ ക​ല്യാ​ണ​രാ​മ​ൻ എ​ന്നി​വ​ർ ബു​ധ​നാ​ഴ്‌​ച മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക്‌ അ​ഞ്ചു കോ​ടി രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. വി​ഴി​ഞ്ഞം പോ​ർ​ട്ട്‌ അ​ദാ​നി ഗ്രൂ​പ്പും അ​ഞ്ചു​കോ​ടി രൂ​പ സ​ഹാ​യം വാ​ഗ്‌​ദാ​നം ന​ൽ​കി. കെ.​എ​സ്‌.​എ​ഫ്‌.​ഇ അ​ഞ്ചു​കോ​ടി​യും ക​ന​റാ ബാ​ങ്ക്‌ ഒ​രു കോ​ടി​യും കെ.​എം.​എം.​എ​ൽ 50 ല​ക്ഷം രൂ​പ​യും വ​നി​ത വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ 30 ല​ക്ഷം രൂ​പ​യും ഔ​ഷ​ധി ചെ​യ​ർ​പേ​ഴ്‌​സ​ൺ ശോ​ഭ​ന ജോ​ർ​ജ്‌ 10 ല​ക്ഷം രൂ​പ​യും ന​ൽ​കി.

ദുരിതാശ്വാസ സാമഗ്രി ശേഖരണം വേണ്ട -മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്​ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നെ​ന്ന പേ​രി​ൽ ജി​ല്ല ഭ​ര​ണ​സം​വി​ധാ​ന​ത്തി​ന്​ പു​റ​മെ ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ പേ​രി​ല്‍ അ​ട​ക്കം ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും പ​ല സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​ണ​പ്പി​രി​വും ഭ​ക്ഷ​ണ​വും വ​സ്ത്ര​വും അ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​ണ​വും നി​ര്‍ത്തി​വെ​ക്ക​ണം. ഈ ​ഘ​ട്ട​ത്തി​ല്‍ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടു​ന്ന പ്ര​ക്രി​യ​യ​ല്ല. ശേ​ഖ​രി​ച്ച വ​സ്തു​ക്ക​ള്‍ അ​ത​ത് ജി​ല്ല ക​ല​ക്ട​റേ​റ്റു​ക​ളി​ലേ​ക്ക് കൈ​മാ​റ​ണം -മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslidePinarayi Vijayan
News Summary - Chief Minister in Wayanad today
Next Story