മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രി -രമേശ് ചെന്നിത്തല
text_fieldsതൃശൂർ: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ കേസെടുക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. മാധ്യമ പ്രവർത്തകരുടെ പേരിൽ കേസ് എടുക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയും സർക്കാരുമാണെന്നും അദ്ദേഹം തൃശൂരിൽ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹിയിലെ മാധ്യമ വേട്ടക്കെതിരെ പ്രതികരിക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കേരളത്തിലെ മാധ്യമവേട്ടയെപ്പറ്റി മിണ്ടുന്നില്ല. നരേന്ദ്ര മോദിയും പിണറായി വിജയനും ഒരു പോലെ തങ്ങൾക്ക് ഇഷ്ടമില്ലാത്ത മാധ്യമ പ്രവർത്തകർക്ക് മേൽ കുതിര കയറുകയും അവരെ നിശബ്ദമാക്കാൻ ശ്രമിക്കുകയുമാണ്. എ.ഐ. കാമറ സ്ഥാപിച്ചതിലെ അഴിമതിയിൽ പ്രതിപക്ഷ നേതാവും താനും ചേർന്നുള്ള സംയുക്ത ഹരജി തിങ്കളാഴ്ച ഹൈകോടതിയിൽ നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.