മുഖ്യമന്ത്രി വര്‍ഗീയതയുടെ വ്യാപാരി –എം.എം. ഹസൻ
text_fieldsതിരുവനന്തപുരം: മതേതരത്വത്തെക്കുറിച്ച് ഗീര്‍വാണം പ്രസംഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായിരിക്കുകയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്. യു.ഡി.എഫ് നേതൃത്വം മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണെന്ന ഫേസ്ബുക് പോസ്റ്റ് ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണ്. പിണറായി വിജയന് സര്‍സംഘചാലക് വിജയനായി അധഃപതിക്കുന്ന ദയനീയ കാഴ്ചയാണ് സമൂഹം കാണുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പും യു.ഡി.എഫിനെ നയിക്കുന്നത് കുഞ്ഞാലിക്കുട്ടി, ഹസന്, അമീര്‍ കൂട്ടുകെട്ടാണെന്ന ബി.ജെ.പിയുടെ പ്രചാരണമാണ് മുഖ്യമന്ത്രിയും ഏറ്റുപാടിയത്. ഭൂരിപക്ഷ-, ന്യൂനപക്ഷ കാര്‍ഡുകള്‍ കളിച്ച ഫലം തെരഞ്ഞെടുപ്പിലുണ്ടായെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. യു.ഡി.എഫ് മുക്ത കേരളമെന്ന പിണറായിയുടെ ദിവാസ്വപ്നം ബി.ജെ.പിയെ മുഖ്യ പ്രതിപക്ഷമായി വളര്‍ത്താനുള്ള ഗൂഢശ്രമമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.