'കടക്ക് പുറത്ത്' വിവാദം: മുഖ്യമന്ത്രിയുടെ ഒാഫീസ് വിശദീകരണം തേടി
text_fieldsതിരുവനന്തപുരം: കഴിഞ്ഞദിവസം സി.പി.എം, ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ കടത്തിവിട്ടത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഒാഫിസ് മാസ്കറ്റ് ഹോട്ടൽ ജീവനക്കാരോട് വിശദീകരണംതേടി.
യോഗത്തിെനത്തിയ മുഖ്യമന്ത്രി ചാനൽ കാമറകൾ കണ്ട് ക്ഷുഭിതനാകുകയും ഹാളിൽനിന്ന് മാധ്യമപ്രവർത്തകർ പുറത്തുപോകാൻ ‘കടക്ക് പുറത്ത്’ എന്ന് ആക്രോശിക്കുകയുംചെയ്തത് വിവാദമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയെൻറ ഇൗ നടപടിയിൽ സി.പി.എമ്മിലും മുന്നണിയിലുമുൾപ്പെടെ വിയോജിപ്പ് നിലനിൽക്കെയാണ് ഹോട്ടൽ അധികൃതരോട് മുഖ്യമന്ത്രിയുടെ ഒാഫിസ് വിശദീകരണം തേടിയത്.
െക.ടി.ഡി.സിക്ക് കീഴിലുള്ള മാസ്കറ്റ് ഹോട്ടലിലെ ജീവനക്കാരെ വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രിയുടെ ഒാഫിസിലെ പ്രമുഖർ വിശദീകരണംതേടിയത്.
സാധാരണഗതിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെ പെങ്കടുക്കുന്ന പരിപാടികൾ കവർ ചെയ്യാൻ മാധ്യമപ്രവർത്തകർ എത്താറുണ്ടെന്നും അവരെ തടയാതെ പ്രവേശിപ്പിക്കാറുണ്ടെന്നുമുള്ള വിശദീകരണമാണ് ജീവനക്കാർ നൽകിയത്. ഇൗയോഗം ചിത്രീകരിക്കുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ടെന്ന നിലയിലുള്ള ഒരു അറിയിപ്പും തങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്നും ജീവനക്കാർ പറഞ്ഞു.
വർഷങ്ങളായി നിലനിൽക്കുന്ന കീഴ്വഴക്കങ്ങൾ പാലിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വിശദീകരിച്ചതായാണ് വിവരം. എന്നാൽ ഇൗ വിശദീകരണം തൃപ്തി കരമല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയുടെ ഒാഫിസ്. വാക്കാലുള്ള വിശദീകരണമാണ് തേടിയതെന്ന് മാസ്കറ്റ് ഹോട്ടൽ ജീവനക്കാരുടെ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.