ബഫര്‍സോൺ: ജിവനോപാധിയെ ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ജിവനോപാധിയെ ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ലെന്നും ജനങ്ങളുടെ ഉത്കണ്ഠ ഉൾക്കൊള്ളുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾക്കിടയിൽ തെറ്റിധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങൾ, കൃഷിയിടങ്ങൾ എന്നിവയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണം. എല്ലാ നിർമ്മാണങ്ങളും ഉൾപ്പെടുത്തി മാത്രമേ അന്തിമ റിപ്പോർട്ട് നൽകൂ. യാതൊരു ആശങ്കയും വേണ്ട. ബഫർ സോൺ ആക്കാൻ ഉള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കും. തെളിവുകൾ പൂർണ്ണ തോതിൽ കോടതിയെ അറിയിക്കും
ജയറാം രമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രി ആയിരിക്കെയാണ് ബഫർ സോൺ പ്രഖ്യാപിച്ചത്. 10 കിലോമീറ്റർ ആയിരുന്നു ബഫർ സോൺ. ജയറാം രമേശ് കടുത്ത നിർബന്ധബുദ്ധി കാണിച്ചു. സംസ്ഥാനം നടപ്പാക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.