Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2020 12:20 PM IST Updated On
date_range 26 Oct 2020 12:20 PM ISTവിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം; മുഖ്യമന്ത്രി ദേവനയെ ആദ്യാക്ഷരമെഴുതിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാരംഭം ആഘോഷിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡ്രൈവറുടെ കൊച്ചുമകൾ ദേവനയെ ആദ്യാക്ഷരങ്ങൾ കുറിപ്പിച്ചു.
മാസ്ക് ധരിച്ചാണ് എല്ലാവരും ചടങ്ങുകകളിൽ പെങ്കടുത്തത്. ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശന നിർദേശമുണ്ടായിരുന്നു.
ആരോഗ്യമന്ത്രി കെ.കെ. ശൈലജ കൊച്ചുമകൾ ഇഫയ ജഹനാരയെ ആദ്യാക്ഷരം എഴുതിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് കുരുന്നുകൾ സ്വന്തം വീടുകളിൽവെച്ചാണ് ആദ്യാക്ഷരം കുറിച്ചത്. വീടുകളിൽ ചടങ്ങ് നടത്താൻ സംസ്ഥാന സർക്കാർ നിർദേശം നൽകുകയും ചെയ്തിരുന്നു. മിക്ക ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story