Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ അസാധാരണ...

സംസ്​ഥാനത്ത്​ അസാധാരണ സാമ്പത്തിക പ്രതിസന്ധിയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
സംസ്​ഥാനത്ത്​ അസാധാരണ സാമ്പത്തിക പ്രതിസന്ധിയെന്ന്​ മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ അസാധാരണമായ ​പ്രതിസന്ധിയിലൂടെയാണ്​ കടന്നുപോകുന്നതെന്ന്​ മുഖ്യമന്ത്രി പിണറാ യി വിജയൻ​. കോവിഡ്​ സൃഷ്​ടിച്ച സാമ്പത്തിക പ്രതിസന്ധി സാധാരണ നിലയിൽ താങ്ങാനാകാത്തതാണ്​. വരുമാനത്തിൽ ഗണ്യമായ ഇ ടിവുണ്ടായി. അ​േത സമയം അനിവാര്യമായ ചിലവുകൾ വർധിച്ചു.

ഇത്തരം സാഹചര്യത്തിലാണ്​ പ്രതിസന്ധി പരിഹരിക്കുന്നതിന ുള്ള മാർഗങ്ങളിൽ ഒന്ന്​ എന്ന നിലയിൽ സംസ്​ഥാന സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ആറുദിവസത്തെ ശമ്പളം വീതം അടുത്ത അഞ്ചുമാസത്തേക്ക്​ വിതരണം ചെയ്യാതെ മാറ്റിവെക്കാൻ തീരുമാനിച്ചിരുന്നത്​. ഇതിന്​ നിയമപ്രാബല്യം പോരെന്ന്​ ഹൈകോടതി ചൂണ്ടിക്കാണിച്ചു. ഇൗ സാഹചര്യത്തിൽ സർക്കാർ ഉത്തരവിന്​ നിയമപ്രാബല്യം നൽകുന്നതിന്​ ഹൈകോടതി ഉത്തരവിന്​ അനുസൃതമായി ഓർഡിനൻസ്​ പുറപ്പെടുവിക്കാൻ ഗവർണറോട്​ ശിപാർശ ചെയ്യാൻ ഇന്നു ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാർ എം.എൽ.എമാർ എന്നിവരുടെ അലവൻസ്​ അടക്കമുള്ള പ്രതിമാസ മൊത്ത ശമ്പളം, ഓണറേറിയം എന്നിവയുടെ 30 ​ശതമാനം ഒരു വർഷത്തേക്ക്​ കുറവ്​ ചെയ്യാൻ 2020 ലെ ശമ്പളവും ബത്തയും ഭേദഗതി ഓർഡിനൻസ്​ വിളംബരം ചെയ്യാൻ ഗവർണറോട്​ ശിപാർശ ചെയ്യാൻ തീരുമാനിച്ചു. എം.എൽ.എ മാർക്ക്​ പ്രതിമാസം ലഭിക്കുന്ന ഓണറേറിയത്തിലും കുറവ്​ വരുത്തും.

കോവിഡി​​െൻറ സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ്​ നടത്തുന്നതിനുള്ള വാർഡ്​ വിഭജനം പൂർത്തിയാക്കാൻ തടസമുണ്ട്​. എല്ലാ തദ്ദേശ സ്​ഥാപനങ്ങളിലു​ം പുതുതായി ഒരു വാർഡ്​ രൂപീകരിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ അതിന്​ വാർഡ്​ വിഭജനം നടത്തനം. ​പക്ഷേ കോവിഡി​​െൻറ സാഹചര്യത്തിൽ അവ നടക്കില്ല. അതിനാൽ നിലവിലെ വാർഡുകൾ വെച്ച്​ തിരഞ്ഞെടുപ്പ്​ നടത്തണമെന്നാണ്​ സർക്കാരി​​െൻറ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsfinancial crisismalayalam newscovid 19
News Summary - Chief Minister Pinarayi Vijayan Press meet Financial Crisis -Kerala news
Next Story