സംസ്ഥാനത്ത് പുതിയ ഹോട്ട്സ്പോട്ടുകൾ
text_fieldsതിരുവനന്തപുരം: കാസർകോട് ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് നേതൃത്വം വഹിക്കുന്ന കലക്ടർ ഡി. സജിത് ബാബു, ഐ.ജിമാരായ അശോക് യാദവ്, വിജയ് സാക്കറെ എന്നിവർ ക്വാറൻറീനിൽ പ്രവേശിച്ചു. ജില്ലയിൽ കോവിഡ് ബാധിച്ച ദൃശ്യമാധ ്യമപ്രവർത്തകനുമായി സമ്പർക്കം പുലർത്തിയതുകൊണ്ടാണ് ഇവർ ക്വറൻറീനിൽ പ്രവേശിച്ചത്. കാസർകോട് ജില്ല കലക്ടർ ഡോ. ഡി. സജിത്ബാബുവിെൻറ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്.
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കൊല്ലത്തെ ഓച്ചിറ, തൃക്കോവിൽവട്ടം പഞ്ചായത്തുകളും കോട്ടയത്തെ ഉദയനാപുരവും പുതുതായി ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി. 70 പ്രദേശങ്ങളാണ് ഹോട്ട്സ്പോട്ട് പട്ടികയിലുള്ളത്.
കണ്ണൂർ ജില്ലയിൽ സ്പെഷൽ ട്രാക്കിങ് ടീം പ്രവർത്തിക്കുന്നുണ്ട്. ഓരോ 20 വീടുകളുടെയും ചുമതല രണ്ടുപൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഈ ടീമിന് നൽകിയിട്ടുണ്ട്. ശാസ്ത്രീയ വിവര ശേഖരണ രീതി ഉപയോഗിച്ച് ആളുകളുടെ സമ്പർക്കം കണ്ടെത്തും. വിദേശത്തുനിന്നും മടങ്ങിയെത്തിയ ആളുകളുടെ നിരീക്ഷണ കാലാവധി കഴിഞ്ഞു. ഇവരെ പരിശോധനക്ക് വിധേയമാക്കണമെന്നുണ്ടെങ്കിൽ അക്കാര്യം ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ജില്ല ദുരന്തനിവാരണ അതോറിറ്റിയുമായി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കാൻ പൊലീസുകാർക്ക് നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.