ൈലക്കുകൾ പോരെന്ന് മുഖ്യമന്ത്രി; സോഷ്യൽ മീഡിയ ഇടപെടൽ ശക്തമാക്കാൻ മന്ത്രിമാർക്ക് നിർദേശം
text_fieldsതിരുവനന്തപുരം: മന്ത്രിമാരുടെ നവമാധ്യമ ഇടപെടല്‍ കൂടുതൽ ശക്തമാക്കണമെന്ന നിർദേശവുമായി മുഖ്യമന്ത്രി. എല്ലാ മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരെ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നവമാധ്യമ ഇടപെടല്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇടപെടല്‍ ശക്തമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നവമാധ്യമ സെന്‍ട്രല്‍ െഡസ്‌ക് തുടങ്ങും. മുഖ്യമന്ത്രിയുടെ ഓഫിസിനാകും ഏകോപന ചുമതല.
യോഗത്തില്‍ നവമാധ്യമങ്ങളിലെ മന്ത്രിമാരുടെ സാന്നിധ്യം സംബന്ധിച്ച കണക്കുകളും അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം ഏഴു ലക്ഷം ലൈക്കുകളുള്ള ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിമാരില്‍ േഫസ്ബുക്കിലെ താരം. െഎസക്കിെൻറ സാമൂഹികമാധ്യമ ഇടപെടലുകൾക്ക് സ്വീകാര്യത കൂടുന്നതായും വിലയിരുത്തി. മുഖ്യമന്ത്രിക്ക് ലഭിച്ച ലൈക്കുകളുടെ എണ്ണം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹം ഐസക്കിനും പിന്നിലാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിന് 5.97 ലക്ഷം ലൈക്കുകളും സ്വകാര്യ പേജിന് 4.57 ലക്ഷം ലൈക്കുകളുമാണുള്ളത്.
കെ.ടി. ജലീലിന് 10,6000 ലൈക്കുകളാണ് ഉള്ളത്. തൊട്ടുപിന്നില്‍ ഒരുലക്ഷം ലൈക്കുകളുള്ള ജി. സുധാകരനാണ്. മന്ത്രിസഭയില്‍ അവസാനമെത്തിയ എം.എം. മണിക്ക് 72,000 ലൈക്കുകളുണ്ട്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഭക്ഷ്യമന്ത്രി പി. തിലോത്തമനും ൈലക്കുകൾ കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.