മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതിയെ സന്ദർശിച്ചു
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ചു. ഡൽഹി മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം കൂടിക്കാഴ്ചയിൽ ചർച്ചയായി.
കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ഇത് അഭിമാനകരമായ നേട്ടമാണെന്നും പറഞ്ഞു. ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി കേരള സന്ദർശനത്തിന് ക്ഷണിച്ചപ്പോൾ, സൈനിക സ്കൂളിലെ പഠന കാലത്തെ മലയാളിയായ പ്രിൻസിപ്പലും അധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ സന്ദർശിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി തെയ്യത്തിന്റെ ഒറ്റത്തടി ശിൽപവും സമ്മാനമായി നൽകി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണവും കഴിച്ചു.
ഉപരാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യത്തെ സന്ദർശനമാണിത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമീഷണർ സൗരഭ് ജെയിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.