'വരും തലമുറക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്'; ആറ് കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മഹാനവമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ മുഖ്യമന്ത്രി സമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
വിജയദശമി ദിനത്തിൽ ആറ് കുട്ടികൾക്ക് വിദ്യാരംഭം കുറിച്ചതിന്‍റെ ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ഇന്ന് സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
സാമൂഹിക പുരോഗതിയുടെ പ്രധാന ചാലകശക്തികളിലൊന്നാണ് ആ സമൂഹം ആർജ്ജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്. നിരവധി കുഞ്ഞുങ്ങൾ ഈ വിദ്യാരംഭ ദിനത്തിൽ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്.
ഇന്ന് സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാൽ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വളർന്നു വരുന്ന തലമുറകൾക്ക് വേണ്ടി കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ഈ വിദ്യാരംഭ ദിനം അതിനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാവട്ടെ. എല്ലാവർക്കും മഹാനവമി- വിജയദശമി ആശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.