ബ്രൂവറികൾ അനുവദിച്ചത് സർക്കാർ നയത്തിനെതിരല്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചത് സർക്കാർ നയത്തിന് എതിരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് എൽ.ഡി.എഫ് പ്രകടനപത്രികയിൽ വ്യക്തമാക്കിയത്. അതു പ്രകാരമുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വാർത്താസമേമളനത്തിൽ വ്യക്തമാക്കി.
മൂന്നു ബ്രൂവറിക്കും രണ്ട് ബ്ലെൻറിങ് കോംപൗണ്ടിങ് ആൻറ് ബോട്ലിങ് യൂണിറ്റുകൾക്കുമാണ് തത്വത്തിൽ അനുമതി നൽകിയിരിക്കുന്നത്. പൊതു സംവിധാനത്തിനകത്തുള്ള രണ്ട് യൂണിറ്റുകൾക്ക് ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്. ഉത്പാദന കേന്ദ്രത്തിൽ നിന്ന് ചില്ലറ വിൽപന ഉണ്ടാവില്ല. അതുകൊണ്ടു തന്നെ മദ്യം ഒഴുക്കുകയെന്ന പ്രശ്നം വരുന്നേയില്ല.
ഇവിടെ ഉൽപാദിപ്പിക്കുന്ന മദ്യം ബിവറേജ് കോർപറേഷനാണ് നൽകുക. നിലവിൽ മദ്യത്തിെൻറ എട്ടു ശതമാനവും ബിയറിെൻറ 40ശതമാനവും പുറത്തു നിന്നാണ് ബിവറേജ് കോർപ്പറേഷന് ലഭിക്കുന്നത്. ഇവിടെ ഉത്പാദനം ആരംഭിച്ചാൽ പുറത്തു നിന്നു വരുന്ന എട്ട് ശതമാനം ആവശ്യമായി വരില്ല. പുറത്തു നിന്ന് മദ്യം നൽകുന്ന സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാവും.
മാത്രമല്ല, ഇത്തരം സ്ഥാപനങ്ങൾ വരുമ്പോൾ സംസ്ഥാനത്ത് നൂറു കണക്കിന് തൊഴിലവസരങ്ങൾ വർധിക്കുകയും നികുതി ഇനത്തിൽ വരുമാന വർധനയുമുണ്ടാവുകയും ചെയ്യും. ഇത് സംസ്ഥാനത്തിനെതിരാണെന്ന് പ്രതിപക്ഷ നേതാവിനു മാത്രമേ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്രൂവറികൾ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിെൻറ ആരോപണം സർക്കാറിനെതിരെ ജനങ്ങളെ തിരിച്ചു വിടുന്നതിനു വേണ്ടിയാണ്. പല കാര്യങ്ങളിലും അടിസ്ഥാനരഹിതമായ സംശയം ഉന്നയിക്കാൻ പ്രതിപക്ഷ നേതാവിന് പ്രാവീണ്യമുണ്ട്. അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രളയ സമയത്തും ഇത്തരം നീക്കമുണ്ടായെങ്കിലും അത് ജനങ്ങൾ തള്ളിക്കളഞ്ഞു.
ശബരിമല: സുപ്രീംകോടതി വിധി നടപ്പാക്കും
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി സർക്കാർ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മണ്ഡലകാലത്ത് എത്തുന്ന സ്ത്രീകൾക്ക് എല്ലാവിധ സൗകര്യങ്ങളും സർക്കാർ ഉറപ്പു വരുത്തും. സുപ്രീംകോടതി ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാൽ മറ്റൊരു നിയമം നിലവിൽവരുന്നതു വരെ അതാണ് നിയമം. അത് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. സുപ്രീംകോടതി വിധിയിൽ സർക്കാർ റിവ്യു ഹരജി നൽകില്ല.
സ്ത്രീകളുടെ സുരക്ഷക്കായി മതിയായ വനിതാ പൊലീസുകാരെ ശബരിമലയിൽ വിന്യസിക്കും. സംസ്ഥാനത്തിനകത്തുള്ള വനിത പൊലീസുകാർ പര്യാപ്തമല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വനിത പൊലീസുകാരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റിവ്യു ഹരജി നൽകുമെന്ന ദേവസ്വം ബോർഡ് പ്രസിഡൻറിെൻറ അഭിപ്രായ പ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. ദേവസ്വം ബോർഡ് റിവ്യു ഹരജി നൽകില്ല. സിഡൻറിെൻറ അഭിപ്രായം അദ്ദേഹത്തിെൻറ സ്വന്തം അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ നഷ്ടം: പ്രത്യേക പാക്കേജിനായി കേന്ദ്രത്തെ സമീപിക്കും
കേരളത്തിലുണ്ടായ പ്രളയ നഷ്ടവുമായി ബന്ധപ്പെട്ട് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി േകന്ദ്രത്തെ സമീപിക്കും. ലോക ബാങ്കും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും ചേര്‍ന്ന് നടത്തിയ റാപ്പിഡ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്‍റ് പ്രകാരം പ്രധാന മേഖലകളിലെ മാത്രം നഷ്ടം 25,050 കോടി രൂപയാണ്. ഹൗസിംഗ്- 2,534 കോടി, പൊതു സ്ഥാപനങ്ങള്‍ - 191 കോടി, നഗരങ്ങളിലെ അടിസ്ഥാന സൗകര്യം - 2,093 കോടി, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം - 5,216 കോടി, ജലസേചനവും ജലവിതരണവും - 1,484 കോടി, വൈദ്യുതി - 353 കോടി, ഗതാഗതം - 8,554 കോടി, ആരോഗ്യം - 280 കോടി, ജീവിതോപാധികള്‍ക്കുണ്ടായ നഷ്ടം (ടൂറിസം ഉള്‍പ്പെടെ) - 3,801 കോടി, പരിസ്ഥിതി-ജൈവവൈവിധ്യം - 452 കോടി, സാംസ്കാരിക പൈതൃകം - 86 കോടിഇപ്രകാരമാണ് ലോകബാങ്ക്-എ.ഡി.ബി ടീം 25,050 കോടി രൂപയുടെ നഷ്ടം കണക്കാക്കിയത്. വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തി ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച നഷ്ടം വിലയിരുത്തുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്. എന്നാൽ ഇൗ നഷ്ടത്തേക്കാൾ വലുതാണ് സംസ്ഥാനത്തിെൻറ യഥാർത്ഥ നഷ്ടമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇതിനായി ധനശേഖരണം ആവശ്യമാണ്. കേരളത്തിെൻറ പുനർ നിർമാണത്തിന് പ്രവാസികളുടെ സഹായം ആവശ്യപ്പെട്ട് മന്ത്രിമാരുടെ സംഘം ഇൗ മാസം 17 മുതൽ 20വരെയുള്ള ദിവസങ്ങളിൽ വിദേശ രാജ്യങ്ങൾ സന്ദർശിക്കും. വിദേശ രാജ്യങ്ങളിലെ മലയാളി കൂട്ടായ്മകളെ സഹകരിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.