സർക്കാർ വികസനത്തിനൊപ്പം, എതിർപ്പുകൾ പരിഹരിച്ച് മുന്നോട്ട് പോകും- മുഖ്യമന്ത്രി
text_fieldsനാടിന്റെ വികസനത്തിന് ഒപ്പമാണ് സർക്കാറെന്നും എതിർപ്പുകളുണ്ടെങ്കിലവ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനപ്രവർത്തനങ്ങൾ നടക്കുമ്പോൾ ചിലർക്ക് വിഷമതകളുണ്ടാകുന്നത് സ്വാഭാവികമാണ്. കണ്ണൂർ ചേരിക്കൽ കോട്ടം പാലം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രയാസങ്ങൾ പരിഹരിച്ച് മതിയായ നഷ്ടപരിഹാരം നൽകിയുള്ള സമാശ്വാസ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ദേശീയപാത വികസനത്തിനായുള്ള 99 ശതമാനം ഭൂമിയേറ്റെടുക്കൽ പൂർത്തിയായി. തുടക്കത്തിൽ ഏറ്റവുമധികം എതിർപ്പുയർന്നത് മലപ്പുറം ജില്ലയിലായിരുന്നു. എന്നാൽ മതിയായ നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കൽ പൂർത്തിയായപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ സഭയിൽ ഇതിനെ അഭിനന്ദിച്ച കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചിലർ പ്രത്യേക ഉദ്ദേശത്തോടെ വികസനത്തെ എതിർക്കുന്നു. നാടിന്റെ താൽപ്പര്യത്തിന് എതിരാണ് ഇത്തരക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പശ്ചാത്തല സൗകര്യ വികസനം വേണ്ടെന്ന് വയ്ക്കില്ല. അതിനാണ് കിഫ്ബിയെ ഉപയോഗപ്പെടുത്തുന്നത്. വികസന പ്രവർത്തനങ്ങൾക്കെതിരെ ചിലർ തെറ്റിദ്ധാരണ പടർത്താൻ ശ്രമിക്കുന്നുണ്ട്.അത്തരം ശ്രമങ്ങൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.