ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി, മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കും
text_fieldsതിരുവനന്തപുരം: ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യനന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര മെഡിക്കൽ സെൻറർ സംഘടിപ്പിച്ച ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ അന്താരാഷ്ട്ര കോൺഫറെൻസും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി .
ബ്രെയിൻ ഗൈൻ എന്ന പദ്ധതിയുടെ ഭാഗമായി ലോകത്ത് എവിടെയുമുള്ള മഹാപ്രതിഭകളെ ക്ഷണിച്ചു കൊണ്ടുവരാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നുണ്ട്. നൊബേൽ സമ്മാന ജേതാക്കളെ ക്ഷണിച്ച് നമ്മുടെ ഗവേഷണ തലത്തിൽ ഇടപെടാനുള്ള അവസരമൊരുക്കുന്ന സ്കോളർ ഇൻ റെസിഡൻസ് പദ്ധതിയും നടപ്പിലാക്കുന്നത്. മലയാളി ഗവേഷകർക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ തന്നെ ഒരുക്കും. അക്കാര്യത്തിൽ സംസ്ഥാനത്തിെൻറ എല്ലാ പരിമിതികളും പരിഹരിക്കും.
മെഡിക്കൽ ഡാറ്റ ശേഖരവും പ്രധാനമാണ്. വളരെ വലിയ ഒരു ഡാറ്റ ശേഖരം ഇപ്പോൾ സർക്കാരിെൻറ നിയന്ത്രണത്തിലുണ്ട്. മികച്ച ഗവേഷണ പഠനത്തിനായി അത് വളരെ സുരഷിതമായി വിദഗ്ദ്ധർക്ക് ലഭ്യമാക്കണമെന്നതാണ് സർക്കാരിെൻറ നിലപാട്. ഇൗ സാഹചര്യത്തിലാണിവിടെ കോൺഫറൻസും ശിൽപശാലയും ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.