ഭരണത്തുടർച്ചക്ക് മുഖ്യമന്ത്രി മതസൗഹാർദം തകർക്കരുത് -കെ. മുരളീധരൻ
text_fieldsകോഴിേക്കാട്: ഭരണത്തുടർച്ചക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്‍റെ മതസൗഹാർദം തകർക്കരുതെന്ന് കെ. മുരളീധരൻ എം.പി. ന്യുനപക്ഷമായ രണ്ട് സമുദായങ്ങളെ തമ്മിലിടപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ബി.ജെ.പിയേക്കാൾ മാരകമായ പ്രചാരണമാണ് എൽ.ഡി.എഫ് നടത്തുന്നതെന്നും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം ഓഫീസ് കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് മുരളീധരൻ പറഞ്ഞു.
ആർ.എസ്.എസുകാരുടെ പണിയാണ് ഇപ്പോൾ കമ്യൂണിസ്റ്റുകാരനും െചയ്യുന്നത്. കോൺഗ്രസിന്‍റെ മേൽനോട്ടക്കമ്മറ്റിയെ വരെ വർഗീയവത്കരിക്കുകയാണ്. കോടിയേരി ബാലകൃഷളണൻ മാറി എ. വിജയരാഘവൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായപ്പോൾ പ്രതിപക്ഷം ജാതി തിരഞ്ഞില്ലായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോൺഗ്രസിൽ തെരഞ്ഞെടുപ്പ് കാര്യങ്ങൾക്കായി പത്തംഗ മേൽനോട്ടസമിതിയുണ്ടാക്കുക മാത്രമാണ് ചെയ്തത്. സ്ഥാനാർഥി നിർണയമോ പുതിയ കെ.പി.സി.സി പ്രസിഡന്‍റ് വേണമെന്ന ചിന്തയോ തുടങ്ങിയിട്ടില്ല. വടകരക്ക് പുറത്ത് പ്രചാരണത്തിനിറങ്ങിെല്ലന്ന് പറഞ്ഞത് പലരും തെറ്റിദ്ധരിച്ചു.
വടകര ലോകസഭ മണ്ഡലത്തിന് കീഴിലെ ആറ് അംസബ്ലി മണ്ഡലങ്ങൾ എൽ.ഡി.എഫിന്‍റെ കയ്യിലാണ്. ഇവയിൽ പലതും തിരിച്ചുപടിക്കാനായി എം.പി എന്ന നിലയിൽ പരിശ്രമിക്കും. ഇവിടെ വിജയിച്ചാൽ യു.ഡി.എഫിന് അത് മൊത്തത്തിൽ നേട്ടമാകും. പരമാവധി യു.ഡി.എഫ് എം.എൽ.എമാരെ തെരഞ്ഞെടുക്കാനുള്ള ശ്രമം തുടരുമെന്നും കെ. മുരളീധരൻ പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ െക.പി. അനിൽ കുമാർ, കെ. പ്രവീൺ കുമാർ, പി.എം. നിയാസ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് ഉമ്മർ പാണ്ടികശാല, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, കൺവീനർ എം.എ. റസാഖ് തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.