Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരിഫ് മുഹമ്മദ് ഖാനെ...

ആരിഫ് മുഹമ്മദ് ഖാനെ നിങ്ങൾക്കറിയില്ല, രാജ്ഭവനെ വിരട്ടി നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് വി. മുരളീധരൻ

text_fields
bookmark_border
V Muraleedharan
cancel

ന്യൂഡൽഹി: രാജീവ് ഗാന്ധിയോട് വിയോജിച്ച് മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോയ ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും രാജ്ഭവനെ വിരട്ടി നിശബ്ദമാക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. സ്വജനപക്ഷപാതം അഴിമതിയല്ലേയെന്ന് ചോദിച്ച മുരളീധരൻ, അഴിമതിക്കെതിരെയാണ് ഗവർണർ പ്രതികരിക്കുന്നതെന്നും വ്യക്തമാക്കി.

മോദി സർക്കാറിനെ പോലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അഴിമതി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ആളാണ്. അഴിമതിക്കെതിരായ നിലപാട് സ്വീകരിക്കുന്നത് കൊണ്ടാണ് അദ്ദേഹത്തെ ബി.ജെ.പിയുടെ ടൂളായി കാണുന്നതെങ്കിൽ അങ്ങനെ തന്നെയാണെന്നും മുരളീധരൻ പറഞ്ഞു. സി.പി.എം നിലപാട് അഴിമതിക്ക് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമനം നിയമത്തിന് അനുസരിച്ചായിരിക്കണം. അനധികൃത നിയമനം മുഖ്യമന്ത്രി അറിയുന്നില്ലെങ്കിൽ അത് കഴിവുകേടാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ സമീപനവും ഗവർണറുടേത് അഴിമതി വിരുദ്ധ സമീപനവുമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V MuraleedharanPinarayi Vijayan
News Summary - Chief Minister should not think that Raj Bhavan can be silenced by silence -V Muralidharan
Next Story