ദിവ്യയെ പിന്തുണച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സി.പി.എം ജില്ല സെക്രട്ടറിയായി നിയമിതനായ കെ.കെ. രാഗേഷിനെ പുകഴ്ത്തിയുള്ള പോസ്റ്റിന്റെ പേരിലെ വിവാദത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യറെ പിന്തുണച്ച് മുഖ്യമന്ത്രി. ദിവ്യക്കെതിരെയുള്ള കോൺഗ്രസ് നേതാക്കളുടെ പരാമർശം അങ്ങേയറ്റം അപക്വമായ മനസ്സുകളുടെ ജല്പനമായി മാത്രമേ കാണേണ്ടതുള്ളൂവെന്ന് വാർത്ത സമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കി.
അതിന്റെ ഭാഗമാണ് പരാമർശങ്ങളും ആക്ഷേപങ്ങളും. പുരുഷ മേധാവിത്വത്തിന്റെ സമീപനമാണ് ഇവിടെ പ്രകടമാകുന്നത്. അവരുടെ ഭർത്താവിന്റെ രാഷ്ട്രീയം മാത്രമാണ് വിമർശിക്കുന്നവർ കാണുന്നത്.
ഭർത്താവിന്റെ രാഷ്ട്രീയത്തിന് വിരുദ്ധമായ നിലപാട് ഉദ്യോഗസ്ഥക്ക് സ്വീകരിക്കാൻ പാടില്ലേ? അവർക്ക് തോന്നിയ കാര്യങ്ങൾ നിഷ്കളങ്കമായി പറഞ്ഞെന്നേയുള്ളൂ. അതിന്റെമേലെ വല്ലാതെ ഓടിക്കയറേണ്ടതുണ്ടോ? എന്തിനാണ് ഇങ്ങനെ ചാടുന്നത്. ഉദ്യോഗസ്ഥയെന്ന നിലയിൽ സർക്കാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ അഭിപ്രായം പരസ്യമായി പറഞ്ഞെന്ന് കണ്ടാൽ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.