കാഫിർ: യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യഥാർഥ കാര്യങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷാണെന്ന പൊലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടിയപ്പോഴാണ് വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.
ഇക്കാര്യത്തിൽ പറയാനുള്ളത് നേരത്തേ പറഞ്ഞതാണെന്ന് അദ്ദേഹം വിശദീകരിച്ചു. ‘പൊലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായ വിവരങ്ങളാണ് പുറത്തുവന്നത്. അതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. ഒരു സംശയവും വേണ്ട, എന്താണോ യഥാർഥ കാര്യങ്ങൾ അത് പുറത്തുകൊണ്ടുവരും’ -മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ റിബേഷിനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ രംഗത്തുവന്നിരുന്നു. സ്ക്രീൻഷോട്ടിന് പിന്നിൽ യു.ഡി.എഫാണെന്ന ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. ഇതിന് പിന്നാലെയാണ് അന്വേഷണ പുരോഗതി സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമർശം. വടകര ലോക്സഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ച ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. വിവാദ ‘കാഫിർ’ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം റെഡ് ബറ്റാലിയൻ, റെഡ് എൻകൗണ്ടേഴ്സ് എന്നീ വാട്സ്ആപ് ഗ്രൂപ്പുകളെന്നാണ് റിപ്പോർട്ടിൽ പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.