വന്ദേഭാരത്: ഒരു വിമാനത്തിനും സംസ്ഥാനം അനുമതി നിഷേധിച്ചിട്ടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വന്ദേഭാരത് മിഷെൻറ ഭാഗമായി കേരളത്തിലേക്ക് ഷെഡ്യൂൾ ചെയ്ത ഒരു വിമാനത്തിനും സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ട എല്ലാ വിമാനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.
വന്ദേഭാരതിെൻറ രണ്ടാം ഘട്ടത്തിൽ ഒരു ദിവസം 12 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ ഇത്രയും വിമാനങ്ങൾ കേന്ദ്രം ഇപ്പോൾ ഷെഡ്യൂൾ ചെയ്തിട്ടില്ല. ചാർട്ടർ വിമാനങ്ങൾക്കും സംസ്ഥാന സർക്കാർ അനുമതി നൽകി. ഏതെങ്കിലും സംഘടനകൾ വിമാനം ചാർട്ട് ചെയ്യുകയാണെങ്കിലും അതിന് അനുമതി നൽകുന്നതിനും തടസ്സമില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
എന്നാൽ, പണം വാങ്ങിയാണ് സംഘടനകൾ സർവീസ് നടത്തുന്നതെങ്കിൽ ഇതിന് ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്ക് വന്ദേ ഭാരതിന് സമാനമായിരിക്കണം, മുൻഗണന വിഭാഗങ്ങൾക്ക് ആദ്യം യാത്രക്കുള്ള സൗകര്യമൊരുക്കണം എന്നിവയാണ് നിബന്ധനകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് മിഷെൻറ ഭാഗമായി കുടുതൽ വിമാന സർവീസുകൾ നടത്തുന്നതിന് തടസ്സം കേരള സർക്കാരാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.