പ്രതിസന്ധി കാലം അതിജീവിക്കാനുള്ള പ്രത്യാശയും ഊർജ്ജവുമാണ് ഓണം -ആശംസയുമായി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പ്രതിബന്ധങ്ങൾ തരണം ചെയ്തു പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ വേണ്ട പ്രത്യാശയും ഊർജ്ജവുമാണ് ഓരോ തവണയും ഓണം മനുഷ്യമനസ്സുകളിൽ പകരുന്നതെന്ന് ഫേസ്ബുക്കിൽ കുറിച്ച ഓണാശംസയിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ ഓണക്കാലവും പുതിയ പ്രതീക്ഷകൾ നമ്മളിൽ നിറയ്ക്കട്ടെ. ഐക്യത്തോടെ നമ്മെ ചേർത്തു നിർത്തട്ടെ. സമത്വവും സമാധാനവും സാഹോദര്യവും ഉയർത്തിപ്പിടിച്ചു നല്ല നാളേകൾക്കായി നമുക്കൊരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവ്വം തിരുവോണ ദിനാശംസകൾ നേരുന്നു -മുഖ്യമന്ത്രി കുറിച്ചു.
ഇന്ന് പൊന്നോണം
കഴിവതും വീടുകളിൽ ആഘോഷിക്കണമെന്നും ബന്ധുവീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നുമാണ് സർക്കാറിെൻറ ഉപദേശവും. മുൻവർഷങ്ങളിൽ സർക്കാറിെൻറ നേതൃത്വത്തിൽ നടത്തിവന്ന ഒാണാഘോഷ പരിപാടികളെല്ലാം ഇക്കുറി വെർച്വൽ പ്ലാറ്റ്ഫോമുകളിലാണ്. ടൂറിസം മേഖലകളിലും കർശനമായ നിയന്ത്രണങ്ങളുള്ളതിനാൽ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഉൾപ്പെടെ എണ്ണവും വളരെ കുറവാണ്. ഹോട്ടലുകളിലും റസ്റ്റാറൻറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയില്ലാത്തതും ആഘോഷത്തെയും ഹോട്ടൽവ്യവസായത്തെയും ബാധിച്ചിട്ടുണ്ട്.
ഒാൺലൈൻ വഴിയുള്ള ഒാണസദ്യയാണ് ഹോട്ടലുകളിൽനിന്ന് നൽകുന്നത്. ഒാണം ഫെയറുകൾ ഉൾപ്പെടെ സർക്കാറിെൻറ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഒാണസദ്യക്കുള്ള പച്ചക്കറികൾ വാങ്ങാൻ ഹോർട്ടികോർപ്പിെൻറ സ്റ്റാളുകൾ ഉൾെപ്പടെ തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.