Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2022 11:13 AM GMT Updated On
date_range 15 July 2022 11:13 AM GMTഎം.എം. മണിയുടെ പരാമര്‍ശത്തെ വെള്ളപൂശാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം കൊലയേക്കാള്‍ ഭീകരം -എസ്.ഡി.പി.ഐ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരേ എം.എം. മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല.
വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുന്നത് താക്കീത് നല്‍കുന്നതിനാണ്. സഹധര്മിണിയ്ക്ക് അന്ത്യചുംബനം പോലും നല്കാന് കഴിയാത്തവിധം ടി പി ചന്ദ്രശേഖരന്റെ മുഖം പോലും വെട്ടി വികൃതമാക്കിയവരാണ് സി.പി.എമ്മുകാര്‍. എം.എം. മണി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാനും വെള്ളപൂശാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ശ്രമം കൊലയേക്കാള്‍ ഭീകരമാണെന്നും പി. ജമീല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story