മികച്ച സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്; പുരസ്കാര വിതരണം നാളെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ്, വജ്ര, സുവർണ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഇത്തവണ ഓട്ടോമൊബൈൽ, കൺസ്ട്രക്ഷൻ, ആശുപത്രി, ഹോട്ടൽ- റസ്റ്റാറന്റ്, ഐ.ടി, ജ്വല്ലറി, സെക്യൂരിറ്റി സ്ഥാപനങ്ങൾ, സ്റ്റാർ ഹോട്ടൽ-റിസോർട്ട്, മെഡിക്കൽ ലാബ്, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ എന്നിങ്ങനെ 11 മേഖലകളിലെ മികച്ച സ്ഥാപനങ്ങൾക്കാണ് എക്സലൻസ് അവാർഡ്.
മേഘാ മോട്ടോർസ് (ഓട്ടോമൊബൈൽ), വർമ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം(കൺസ്ട്രക്ഷൻ), സഞ്ജീവനി മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റൽ ആലപ്പുഴ (ആശുപത്രി), ജാസ് കൾനറി സ്പെഷാലിറ്റീസ് ഇടപ്പള്ളി (ഹോട്ടൽ), ഓവർബാങ്ക് ടെക്നോളജീസ് എറണാകുളം(ഐ.ടി), ഭീമ ജ്വല്ലേഴ്സ് പത്തനംതിട്ട (ജ്വല്ലറി), പി.എ സ്റ്റാർ സെക്യൂരിറ്റീസ് സർവിസസ് ആലപ്പുഴ (സെക്യൂരിറ്റി സ്ഥാപനങ്ങൾ).
മാരിയറ്റ് ഹോട്ടൽ കൊച്ചി (സ്റ്റാർ ഹോട്ടൽ /റിസോർട്ട്), ഡി.ഡി.ആർ.സി എറണാകുളം (മെഡിക്കൽ ലാബ്), ലുലു ഇന്റർനാഷനൽ ഷോപ്പിങ് മാൾ എറണാകുളം (സൂപ്പർമാർക്കറ്റ്), സിംല ടെക്സ്റ്റൈൽസ് കൊട്ടിയം (ടെക്സ്റ്റൈൽ ഷോപ്) എന്നീ സ്ഥാപനങ്ങൾ മുഖ്യമന്ത്രിയുടെ അവാർഡിന് അർഹമായി.
കെ.പി മോട്ടോഴ്സ്, ജി.എം.എ പിനാക്കിൾ ആലുവ (ഓട്ടോമൊബൈൽ), വിശ്രം ബിൽഡേഴ്സ്, അസെറ്റ് ഹോംസ് (കൺസ്ട്രക്ഷൻ), ഐ കെയർ ഹോസ്പിറ്റൽ ഒറ്റപ്പാലം, ലൈലാസ് ഹോസ്പിറ്റൽ തിരൂരങ്ങാടി മലപ്പുറം (ആശുപത്രി), ഹോട്ടൽ അബാദ് അട്രിയം എറണാകുളം, ഹോട്ടൽ പ്രസിഡൻസി നോർത്ത് കൊച്ചി (ഹോട്ടൽ), ഡി.എൽ.ഐ സിസ്റ്റം മലപ്പുറം.
അമേരിഗോ സ്ട്രക്ചറൽ എൻജിനീയേഴ്സ് ആലപ്പുഴ (ഐ.ടി), ചെമ്മണ്ണൂർ ജ്വല്ലേഴ്സ് കോഴിക്കോട്, മലബാർ ഗോൾഡ് പാലക്കാട് (ജ്വല്ലറി), കേരള എക്സ് സർവിസ് വെൽഫയർ അസോസിയേഷൻ എറണാകുളം, പ്രഫഷനൽ സെക്യൂരിറ്റീസ് കോലഞ്ചേരി (സെക്യൂരിറ്റി സ്ഥാപനങ്ങൾ), ഫോർ പോയന്റ്സ് കൊച്ചി, ബ്രണ്ടൻ ഹോട്ടൽ കൊച്ചി (സ്റ്റാർ ഹോട്ടൽ /റിസോർട്ട്), ബയോ വിഷ്വ ഇന്ത്യ മാവേലിക്കര, ഡോ. ഗിരിജ ഡയഗ്നോസ്റ്റിക് ലാബ് ആറ്റിങ്ങൽ തിരുവനന്തപുരം (മെഡിക്കൽ ലാബ്).
ധന്യ കൺസ്യൂമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കൊല്ലം, ജാം ജൂം സൂപ്പർമാർക്കറ്റ് പെരിന്തൽമണ്ണ മലപ്പുറം (സൂപ്പർ മാർക്കറ്റുകൾ), കല്യാൺ സിൽക്സ് ചൊവ്വ കണ്ണൂർ, സിന്ദൂർ ടെക്സ്റ്റൈൽസ് കൽപറ്റ വയനാട് (ടെക്സ്റ്റൈൽ ഷോപ്പുകൾ) എന്നീ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ രണ്ടും മൂന്നും സ്ഥാനത്തെത്തി വജ്ര, സുവർണ പുരസ്കാരങ്ങൾക്ക് അർഹരായി. പുരസ്കാരങ്ങൾ വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.