ആദിവാസി ദലിത് വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം 24ന്
text_fieldsകണ്ണൂർ: നവകേരള സദസ്സിന്റെ തുടർച്ചയായി വിവിധ മേഖലകളെ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിവരുന്ന മുഖാമുഖ ചർച്ചയുടെ ഭാഗമായി കണ്ണൂരിൽ ആദിവാസി ദലിത് വിഭാഗങ്ങളുമായുള്ള മുഖാമുഖം ശനിയാഴ്ച ദിനേശ് ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂരിൽ നിന്നും സംസ്ഥാനത്തെ ഇതര ജില്ലകളിൽ നിന്നുമായി 1200 പേർ മുഖാമുഖത്തിൽ പങ്കെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനപ്രതിനിധികൾ, വിദ്യാർഥികൾ, ജില്ല സംസ്ഥാന ഉപദേശക സമിതി അംഗങ്ങൾ, കലാ-കായിക സാഹിത്യ മേഖലയിലുള്ളവർ, സംരംഭകർ, സംഘടന പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നും ക്ഷണിക്കപ്പെട്ട പ്രതിനിധികളാണ് മുഖാമുഖത്തിൽ സംബന്ധിക്കുക. പട്ടികജാതി മേഖലയിൽ നിന്നും 700 ഉം പട്ടികവർഗ മേഖലയിൽ നിന്ന് 500 ഉം പേരാണ് പങ്കെടുക്കുന്നത്.
ശനിയാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മുഖാമുഖം പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ജില്ല കലക്ടര്‍ അരുണ്‍ കെ. വിജയന്, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, ഡെപ്യൂട്ടി കലക്ടര്‍ സിറോഷ് പി. ജോണ്‍, ജില്ല പട്ടികജാതി വികസന ഓഫിസര്‍ കെ.വി. രവിരാജ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ ജി. പ്രമോദ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.