Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്തെക്കുറിച്ച്...

മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല... -‘ദി ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

text_fields
bookmark_border
മലപ്പുറത്തെക്കുറിച്ച് പറഞ്ഞിട്ടേയില്ല... -‘ദി ഹിന്ദു’വിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്
cancel

തിരുവനന്തപുരം: സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ വ്യാപക വിമർശനമുയർന്നതോടെ ‘ദി ഹിന്ദു’ ദിനപത്രത്തിന് കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. പത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി ഏതെങ്കിലും പ്രദേശത്തെയോ സ്ഥലത്തെയോ കുറിച്ച് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

2024 സെപ്തംബർ 30 ന് ദി ഹിന്ദു ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ‘സി.പി.എം എപ്പോഴും ആർ.എസ്.എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും ശക്തമായി എതിർത്തിട്ടുണ്ട്’ എന്ന അഭിമുഖത്തിന്‍റെ ഉള്ളടക്കം സംബന്ധിച്ച് ഗുരുതരമായ ആശങ്കകളുണ്ട്, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ തെറ്റായി ആരോപിക്കുന്ന ചില പ്രസ്താവനകളെക്കുറിച്ച്.
മുഖ്യമന്ത്രി ഒരിക്കലും പ്രത്യേക സ്ഥലമോ പ്രദേശമോ പരാമർശിച്ചിട്ടില്ല. അഭിമുഖത്തിൽ "രാഷ്ട്രവിരുദ്ധ" അല്ലെങ്കിൽ "ദേശവിരുദ്ധ പ്രവർത്തനങ്ങൾ" എന്ന പദങ്ങളും ഉപയോഗിച്ചിട്ടില്ല. ഇത് മുഖ്യമന്ത്രിയുടേയോ കേരള സർക്കാറിന്‍റെയോ നിലപാടുകളല്ല. ഈ പ്രസ്താവനകളുടെ തെറ്റായ റിപ്പോർട്ട് വിവാദങ്ങൾക്കും തെറ്റായ വ്യാഖ്യാനത്തിനും കാരണമായിട്ടുണ്ട്. അതിനാൽ വിഷയത്തിൽ കൂടുതൽ ദുർവ്യാഖ്യാനങ്ങൾ തടയുന്നതിന് മുഖ്യമന്ത്രിയുടെ യഥാർത്ഥ കാഴ്ചപ്പാടുകൾ കൃത്യമായി അവതരിപ്പിക്കുന്ന വ്യക്തത നൽകണം -കത്തിൽ ആവശ്യപ്പെടുന്നു.


അ​ഭി​മു​ഖ​ത്തി​ൽ വന്നത്:

‘ദ ​ഹി​ന്ദു’ പ​ത്ര​ത്തി​ന്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ എ.​ഡി.​ജി.​പി അ​ജി​ത്​​കു​മാ​ർ ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളെ ര​ഹ​സ്യ​മാ​യി ക​ണ്ട​ത്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി ഇ​പ്ര​കാ​ര​മാ​ണ്: ‘‘നാ​ളു​ക​ളാ​യി യു.​ഡി.​എ​ഫി​നൊ​പ്പം നി​ന്ന ന്യൂ​ന​പ​ക്ഷം ഇ​പ്പോ​ൾ എ​ൽ.​ഡി.​എ​ഫി​നെ പി​ന്തു​ണ​ക്കു​ന്നു​ണ്ട്. അ​ത്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന്​ മ​ന​സ്സി​ലാ​ക്കി, ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി ആ​ർ.​എ​സ്.​എ​സി​നെ​തി​രെ, സി.​പി.​എം മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നെ​ന്ന്​ വ​രു​ത്തി​തീ​ർ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. അ​തി​ന് കൂ​ട്ടു​നി​ന്ന് വ​ർ​ഗീ​യ വി​ഭ​ജ​നം ന​ട​ത്താ​ൻ​വേ​ണ്ടി ചി​ല തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളും പ​ണി​യെ​ടു​ക്കു​ന്നു. മു​സ്​​ലിം തീ​വ്ര​വാ​ദ ശ​ക്തി​ക​ൾ​ക്കെ​തി​രെ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​ർ നീ​ങ്ങു​മ്പോ​ൾ ഞ​ങ്ങ​ൾ മു​സ്​​ലിം​ക​ൾ​ക്ക്​ എ​തി​രാ​ണ്​ എ​ന്ന്​ വ​രു​ത്താ​ൻ അ​വ​ർ ശ്ര​മി​ക്കു​ക​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ, മ​ല​പ്പു​റം ജി​ല്ല​യി​ൽ​നി​ന്ന്​ കേ​ര​ള പൊ​ലീ​സ്​ 150 കി​ലോ സ്വ​ർ​ണ​വും 123 കോ​ടി​യു​ടെ ഹ​വാ​ല​പ്പ​ണ​വും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​പ​ണ​മ​ത്ര​യും കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്​ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്. ആ​ർ.​എ​സ്.​എ​സി​നോ​ട്​ സി.​പി.​എ​മ്മി​ന്​ മൃ​ദു​സ​മീ​പ​നം എ​ന്ന​ത്​ സ്വ​ർ​ണ​വും ഹ​വാ​ല​യും ​പി​ടി​കൂ​ടി​യ ഞ​ങ്ങ​ളു​ടെ സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണ്.’’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi Vijayan
News Summary - Chief Minister's office sent letter to The Hindu
Next Story