പൊലീസ് ഭേദഗതി ബില്ലിനു പിന്നിലും ഇയാൾ; പഴി കേട്ട് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ
text_fieldsതിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ്, പൊലീസ് ആക്ട് ഭേദഗതി ഉൾപ്പെടെയുള്ളവയിൽ 'പഴി' കേട്ട് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവ.
കെ.എസ്.എഫ്.ഇയിലെ പരിശോധനക്കുപിന്നിൽ ശ്രീവാസ്തവക്കും പങ്കുണ്ടെന്നാണ് വിജിലൻസിനെ വിമർശിക്കുന്ന സി.പി.എം നേതാക്കളുൾപ്പെടെ പേരാക്ഷമായി ആരോപിക്കുന്നത്. എന്നാൽ, തെൻറ ഉപദേശകനെ ന്യായീകരിക്കുകയും മാധ്യമങ്ങളെ പഴിക്കുകയുമാണ് മുഖ്യമന്ത്രി.
പൊലീസ് ആക്ട് ഭേദഗതിയുൾപ്പെടെ വിഷയങ്ങളിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനായ രമൺ ശ്രീവാസ്തവ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, ആഭ്യന്തര സെക്രട്ടറി സഞ്ജയ്കൗൾ ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഭരണമുന്നണിയിൽ നിന്നടക്കം ഉയരുന്നു.
രമൺ ശ്രീവാസ്തവയുടെ ഉപദേശങ്ങൾ പാടേ പിഴക്കുന്നെന്നാണ് വിമർശനം. മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിൽ ആദ്യമായി വിമർശനമുയർന്ന പൊലീസ് ഭേദഗതി ബില്ലിനു പിന്നിലും ശ്രീവാസ്തവയാണെന്നായിരുന്നു ആക്ഷേപം. കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡിനു പിന്നിലും പൊലീസ് ഉപദേശകെൻറ തെറ്റായ തീരുമാനങ്ങളാണെന്നാണ് വിമർശനം. ഒരിക്കൽ ശക്തമായി എതിർത്ത രമൺ ശ്രീവാസ്തവയെ ഉപദേശകനാക്കിയ നടപടി പാർട്ടിയിലെ പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ, പരസ്യമായി പ്രതികരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
സേനയിലുള്ളവരും പൊലീസ് നയങ്ങളിൽ അതൃപ്തരാണ്. പൊലീസ് ഉപദേഷ്ടാവിന് താൽപര്യമുള്ളവർക്ക് മാത്രമാണ് പ്രധാന സ്ഥാനങ്ങൾ നൽകുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്.
തുടക്കത്തിൽ പൊലീസിെൻറ പ്രവർത്തനങ്ങളിൽ ഇടപെടാതിരുന്ന ശ്രീവാസ്തവ ഇപ്പോൾ ശക്തമായ ഇടപെടൽ നടത്തുന്നെന്ന ആക്ഷേപമുണ്ട്. ഇൻറലിജൻസ് മേധാവിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും നിർദേശങ്ങൾ വകെവക്കാതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നത്.
ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ തന്ത്രപ്രധാന പോസ്റ്റുകളിൽ നിയമിക്കുന്നതും ശ്രീവാസ്തവ നേരിട്ടാണെന്ന് ആക്ഷേപമുണ്ട്. ചീഫ് സെക്രട്ടറിയുടെ പദവിയുള്ളതിനാൽ ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്താനും ഫയലുകൾ പരിശോധിക്കാനും ശ്രീവാസ്തവക്ക് കഴിയും.
ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസിനു പുറമെ പ്രിൻസിപ്പൽ സെക്രട്ടറിയായി സഞ്ജയ് എം. കൗളിനെ നിയമിച്ചതിനു പിന്നിലും ശ്രീവാസ്തവയാണത്രെ. ഒരു സ്വകാര്യ ഗ്രൂപ്പിെൻറ സെക്യൂരിറ്റി സ്ഥാപനത്തിെൻറ ഉപദേശകനായി രമൺ ശ്രീവാസ്തവ തുടരുകയാണ്. സ്വകാര്യധനകാര്യസ്ഥാപനങ്ങളെ സഹായിക്കാനാണോ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.