ജനസാന്ത്വന ഫണ്ട്: ഇപ്പോൾ അപേക്ഷിക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ്
text_fieldsതിരുവനന്തപുരം: അവശതയനുഭവിക്കുന്നവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങളെ സഹായിക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് രൂപവത്കരണ ഘട്ടത്തിലാെണന്നും അതിെൻറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടിെല്ലന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
ഫണ്ടില്‍നിന്ന് ധനസഹായം ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. പദ്ധതി നടപ്പാക്കാനുള്ള വിശദമായ മാര്‍ഗരേഖ തയാറാക്കാൻ സ്പെഷല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയില്ല. അപേക്ഷ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് റിപ്പോര്‍ട്ട് ലഭിച്ചശേഷം തീരുമാനിക്കുമെന്നും അറിയിപ്പിൽ പറയുന്നു. ജൂണ്‍ ഒന്നിനുമുമ്പ് വ്യക്തമായ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിക്കും. അതോടൊപ്പം, അപേക്ഷ സ്വീകരിക്കാൻ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സംവിധാനം ഉണ്ടാക്കും. അതിനുശേഷം അപേക്ഷ ക്ഷണിക്കും.
ഇപ്പോള്‍ അപേക്ഷിക്കുകയോ അതിനുവേണ്ടി തിരക്കുകൂട്ടുകയോ വേണ്ട. എന്നാല്‍, ഇതിനകം അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ലഭിച്ച അപേക്ഷ പിന്നീട് പരിഗണിക്കും.മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ല കലക്ടറേറ്റുകളിൽ അപേക്ഷ നൽകാൻ ആയിരക്കണക്കിനുപേർ എത്തുന്ന സാഹചര്യത്തിലാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.