മുഖ്യമന്ത്രിയുടെ വിദ്യാർഥി സംവാദം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ്
text_fieldsകൊച്ചി: വിദ്യാർഥികളുമായി സംവദിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം തട്ടിപ്പെന്ന് യൂത്ത് കോൺഗ്രസ് ജില്ല നേതൃയോഗം. വിദ്യാർഥികളുമായി സംവദിക്കുന്ന മുഖ്യമന്ത്രിക്ക് ഇരട്ടമുഖമാണ്. പിൻവാതിൽ നിയമനവും പാർട്ടി സഖാക്കളെ തിരുകിക്കയറ്റലും പി.എസ്.സി പരീക്ഷ അട്ടിമറിക്കുന്ന എസ്.എഫ്.ഐക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിക്കുന്നത് പരിഹാസ്യമാണെന്നും ജില്ല നേതൃയോഗം കുറ്റപ്പെടുത്തി.
മാർച്ച് ഒന്നിന് ജില്ല റാലി നടത്തും. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ടിറ്റോ ആൻറണി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യം, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, നാഷനൽ കോഒാഡിനേറ്റർ ദീപക് ജോയ്, എം.പി. പ്രവീൺ, ആബിദ് അലി, അബിൻ വർക്കി, ജിൻഷാദ് ജിന്നാസ്, നൗഫൽ, അഫ്സൽ നമ്പ്യാരത്, അരുൺ കുമാർ കെ.കെ. അഷ്കർ പനയപ്പിള്ളി, ഷാൻ മുഹമ്മദ്, റമീസ്, റിയാസ് താമരപ്പിള്ളി, ശ്യാം, ശ്യാം, വിഷ്ണു പ്രദീപ്, അബ്ദുൽ റഷീദ്, ഹാരിസ്, ഷംസു തലേക്കോടിൽ, നിതിൻ മംഗലി, രഞ്ജിത് രാജൻ, ഷെബിൻ കുമ്പളങ്ങി, സുജിത്, അൻവർ ഞാക്കട, ഹസീം ഖാലിദ്, വിവേക് ഹരിദാസ്, സിജോ ജോസഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.