Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലേഖനം നിയമ വിരുദ്ധം;...

ലേഖനം നിയമ വിരുദ്ധം; ടോംജോസിനെ പദവിയിൽ നിന്ന് പുറത്താക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

text_fields
bookmark_border
welfare-party
cancel

തിരുവനന്തപുരം: അട്ടപ്പാടി വനമേഖലയില്‍ നാലുപേരെ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് ചീഫ ് സെക്രട്ടറി ടോംജോസ് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനം നിയമവരുദ്ധവും ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട സര്‍വീസ് ചട്ട മ ര്യാദകളുടെ ലംഘനവുമാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ്​ ഹമീദ് വാണിയമ്പലം.

അരുംകൊലകളെ ന്യായീകരിക്കുന്ന സിപിഎമ്മി​​െൻറ മെഗാഫോണായാണ് ചീഫ് സെക്രട്ടറി ലേഖനമെഴുതിയത്. മാവോയിസ്റ്റുകള്‍ക്ക് മനുഷ്യാവകാശം ബാധകമല്ലെന്ന തികച്ചും നിയമവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ചീഫ് സെക്രട്ടറിക്ക് ധൈര്യം വന്നത് കേരളത്തിലെ മന്ത്രിസഭയുടെ കഴിവില്ലായ്മയാണെന്ന്​ അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു.

ഡി.ജി.പിയും ചീഫ്‌സെക്രട്ടറിയും ചേര്‍ന്ന് ജനാധിപത്യ ഭരണകൂടത്തിന് മുകളില്‍ അധികാര കേന്ദ്രമായി വര്‍ത്തിക്കുന്നതിന് മുഖ്യമന്ത്രി വളംവെച്ചുകൊടുക്കയാണോ എന്ന് വ്യക്തമാക്കണം. നിയമവാഴ്ചയിലും ജനാധിപത്യ ഭരണകൂടത്തിലും പരസ്യമായ അവിശ്വാസം പ്രഖ്യാപിച്ച ഒരാള്‍ക്ക് സംസ്ഥാനത്തെ ചീഫ്‌സെക്രട്ടറി പദത്തില്‍ തുടരാൻ അര്‍ഹതയില്ലെന്നും അടിയന്തരമായി അദ്ദേഹത്തെ പുറത്താക്കണമെന്നും ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partykerala newstom josechief secratarymalayalam newschief secratary's article
News Summary - chief secratary's article is illegal ; should remove him from his possition demanded welfare party -kerala news
Next Story