Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചീഫ് സെക്രട്ടറിയും...

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും രാജ്‌ഭവനിൽ എത്തില്ല; ഗവർണർക്ക് കത്തയച്ച് മുഖ്യമന്ത്രി

text_fields
bookmark_border
pinarayi, governer
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശ​ത്തി​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ഡി.​ജി.​പി​യും നേ​രി​ട്ടെ​ത്തി ഗ​വ​ർ​ണ​റോ​ട്​ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി ത​ട​ഞ്ഞു. ഗ​വ​ർ​ണ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​ത്​ ജ​നാ​ധി​പ​ത്യ ഭ​ര​ണ​ത​ത്വ​ങ്ങ​ൾ​ക്കും​ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്ഥ​ക​ൾ​ക്കും എ​തി​രാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​​ഖാ​ന്​ ക​ത്തും ന​ൽ​കി.

ചീ​ഫ്​ സെ​ക്ര​ട്ട​റി​യും ഡി.​ജി.​പി​യും രാ​ജ്​​ഭ​വ​നി​ൽ ഹാ​ജ​രാ​യി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന ക​ത്ത്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ അ​റി​യാ​തെ ഉ​ദ്യോ​ഗ​സ്ഥ​രെ ഗ​വ​ർ​ണ​ർ​ക്ക്​ വി​ളി​പ്പി​ക്കാ​നാ​വി​ല്ല. ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി വ​ഴി മാ​ത്ര​മേ ന​ൽ​കാ​നാ​കൂ. ആ​വ​ശ്യ​​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ്. വി​ശ​ദ​മ​റു​പ​ടി വൈ​കാ​തെ ന​ൽ​കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി ക​ത്ത്​ ന​ൽ​കു​ക​യും​ ഉ​ദ്യോ​ഗ​സ്ഥ​ർ ഹാ​ജ​രാ​കാ​തി​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ, ന​ട​പ​ടി ഭ​ര​ണ​പ​ര​മാ​യ പ​തി​വ്​ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ന​ല്ലെ​ന്നും ഗു​രു​ത​ര കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യു​ള്ള​താ​ണെ​ന്നും പി​ൻ​വ​ലി​ക്കാ​നാ​കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി ഗ​വ​ർ​ണ​ർ വീ​ണ്ടും മു​ഖ്യ​ന്ത്രി​ക്ക്​ ക​ത്ത്​ ന​ൽ​കി. മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യ ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ രാ​ഷ്ട്ര​പ​തി​ക്ക്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സം​ക്ഷി​പ്ത വി​വ​രം തേ​ടി​യ​തെ​ന്ന്​ ഗ​വ​ർ​ണ​ർ മ​റു​പ​ടി ക​ത്തി​ൽ പ​റ​യു​ന്നു.

ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന ഒ​ഴി​വാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്​ ആ​ശ്ച​ര്യ​ക​ര​മാ​ണ്. വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക്​ ​എ​ന്തോ ഒ​ളി​ക്കാ​നു​​ണ്ടെ​ന്ന തോ​ന്ന​ൽ സൃ​ഷ്ടി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 167 പ്ര​കാ​രം ഗ​വ​ർ​ണ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ബാ​ധ്യ​സ്ഥ​നാ​ണെ​ന്ന് അം​ഗീ​ക​രി​ച്ച​തി​നെ അ​ഭി​ന​ന്ദി​ക്കു​ന്നു.

ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന​ ഗ​വ​ർ​ണ​റു​ടെ അ​ഭ്യ​ർ​ഥ​ന സാ​ധാ​ര​ണ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​മാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്​ ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ ക​ട​മ​യി​ൽ​നി​ന്ന് സ​ർ​ക്കാ​ർ ഒ​ഴി​ഞ്ഞു​മാ​റു​ന്ന​താ​ണെ​ന്നും ക​ത്തി​ൽ​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dgpchief secretary keralaRaj Bhavankerala governorPinarayi Vijayan
News Summary - Chief Secretary and DGP will not reach Raj Bhavan; The Chief Minister sent a letter to the Governor
Next Story