നിരന്തര പീഡനം; ദത്തുനൽകിയ കുട്ടിയെ ശിശുക്ഷേമസമിതി തിരികെവാങ്ങി
text_fieldsതിരുവനന്തപുരം: നിരന്തര പീഡനമെന്ന പരാതിയെ തുടർന്ന് ദത്ത് നൽകിയ കുട്ടിയെ സംസ്ഥാന ശിശുക്ഷേമസമിതി തിരികെവാങ്ങി. കുട്ടിയെ മർദനത്തിനിരയാക്കിയ ബംഗാളി സ്വദേശികൾക്കെതിരെ കേസെടുക്കാനും തീരുമാനിച്ചു. നാലുവർഷം മുമ്പ് ദത്ത് നൽകിയ കുട്ടിയെയാണ് ബംഗാൾ സ്വദേശികളിൽനിന്ന് തിരികെ എടുത്തത്. കുട്ടിയെ ഉപദ്രവിച്ചവർക്കെതിരെ കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി തീരുമാനിച്ചു.
പട്ടത്ത് ക്വാർേട്ടഴ്സിൽ താമസിക്കുന്ന ബംഗാൾ സ്വദേശികൾക്കെതിരെയാണ് ദത്തെടുത്ത കുട്ടിയെ നിരന്തരം ഉപദ്രവിച്ചതെന്ന പരാതി. ഇവർക്കെതിരെ രണ്ടുവർഷം മുമ്പും സമാനമായ പരാതി ഉയർന്നിരുന്നു. അന്ന് ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ കൗൺസലിങ് നൽകി ഇവരെ വിട്ടയച്ചിരുന്നു. വീണ്ടും കുട്ടിയെ ഉപദ്രവിക്കുന്നതായി പരാതി ഉയർന്നതോടെയാണ് കുട്ടിയെ തിരികെ എടുത്തത്.
പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി യോഗം ചേരുകയും കുട്ടിയെ തിരികെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ആറ് വയസ്സുള്ള കുട്ടിക്ക് നെറ്റിയിൽ മുറിവുണ്ട്. ശരീരത്തിെൻറ വിവിധയിടങ്ങളിൽ മർദനമേറ്റ പാടുകളുമുണ്ട്. മെഡിക്കൽ പരിശോധനക്ക് ശേഷം കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തും. അതിനുശേഷം ഇത് പൊലീസിന് കൈമാറും. അതിെൻറ അടിസ്ഥാനത്തിൽ ബംഗാൾ സ്വദേശികൾക്കെതിരെ ക്രിമിനൽ നടപടിചട്ടപ്രകാരം കേസെടുക്കാനാണ് തീരുമാനം. സംസ്ഥാനത്താദ്യമാണ് ദത്തുനൽകിയ കുട്ടിയെ തിരിച്ചെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.