ഏഴുവയസ്സുകാരിയെ പൊള്ളലേൽപ്പിച്ച സംഭവം പുറത്തുകൊണ്ടുവന്ന അധ്യാപികയെ പിരിച്ചുവിട്ടെന്ന്
text_fieldsകരുനാഗപ്പള്ളി: ഏഴുവയസ്സുകാരിയെ രണ്ടാനമ്മ പൊള്ളലേൽപ്പിച്ച സംഭവം പുറത്തുകൊണ്ടുവന്നതിന് ജോലിയിൽ നിന്ന് പിരിച്ചുവിെട്ടന്ന ആരോപണവുമായി അധ്യാപിക. തഴവ ഗവ. എ.പി.എൽ.പി.എസിലെ താൽക്കാലിക അധ്യാപിക കല്ലേലിഭാഗം സ്വദേശിനി രാജി രാജാണ് പരാതിയുമായി രംഗത്തുവന്നത്. പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത പുറത്തുകൊണ്ടുവന്നതിനാണ് പിരിച്ചുവിട്ടതെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് താലൂക്ക് ലീഗൽ അതോറിറ്റി കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ കുടുംബകോടതി ജഡ്ജി വി.എസ്. ബിന്ദുകുമാരിക്കാണ് പരാതി നൽകിയത്. സ്കൂൾ പി.ടി.എ, ഹെഡ്മിസ്ട്രസ്, വാർഡ് അംഗം എന്നിവർക്ക് സമൻസ് അയക്കാൻ ജഡ്ജി നിർേദശം നൽകി. എന്നാൽ, അധ്യാപികയെ പിരിച്ചുവിട്ടിട്ടില്ലെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്കൂൾ അധികൃതർ പറയുന്നു.
പൊള്ളലേറ്റ സംഭവം പുറത്തായ 24ന് രാവിലെ കുട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചിരുന്നു. പൊള്ളലേറ്റ ഭാഗം സ്കൂളിൽ വരുന്നവരെയെല്ലാം കാണിച്ചുകൊടുക്കുകയും ചെയ്തു. ഇത് പാടില്ലായിരുന്നുവെന്നും ഗുരുതരവീഴ്ചയാണെന്നും കഴിഞ്ഞദിവസം സ്റ്റാഫ് യോഗത്തിൽ അഭിപ്രായമുയർന്നു. ഇത് കേട്ടശേഷം പ്രതികരിക്കാതെ, താൻ ഇനി ജോലിയിൽ തുടരുന്നില്ലെന്ന് പറഞ്ഞ് അധ്യാപിക പോകുകയായിരുന്നുവെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ, ജോലിയിൽ തുടരാൻ പറ്റില്ലെന്ന് പ്രഥമാധ്യാപിക സ്റ്റാഫ് യോഗത്തിൽ പറഞ്ഞതായി അധ്യാപിക രാജി പറഞ്ഞു.
അധ്യാപികയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പി.ടി.എ പ്രസിഡൻറ് ബിജുവും പറഞ്ഞു. പി.ടി.എ നിയമിച്ച അധ്യാപികയെ പ്രധാനാധ്യാപികക്ക് പിരിച്ചുവിടാനാവില്ലെന്നും ജോലിയിൽ തുടേരെണ്ടന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടിക്ക് പൊള്ളലേറ്റത് കണ്ടെത്തിയത് താൽക്കാലിക അധ്യാപികയും വിവരം പൊലീസിൽ അറിയിച്ചത് പി.ടി.എ പ്രസിഡൻറുമാണ്. ചൈൽഡ് ലൈനിൽ പ്രഥമാധ്യാപികയാണ് അറിയിച്ചത്. സംഭവം പുറത്ത് കൊണ്ടുവന്നതിൽ താൽക്കാലിക അധ്യാപികയെ എല്ലാവരും അഭിനന്ദിച്ചിരുന്നു. സ്കൂൾ പി.ടി.എ അനുമോദനം സംഘടിപ്പിക്കാനിരിക്കെയാണ് ആരോപണം. ഫോണിൽ ബന്ധപ്പെട്ടേപ്പാൾ ജോലിയിൽ തുടരാൻ താൽപര്യമില്ലെന്ന് അധ്യാപിക പറഞ്ഞതായും ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.