രക്ഷിതാക്കൾ 13 വർഷം വിദ്യാഭ്യാസവും ചികിത്സയും നിഷേധിച്ച കുട്ടികളെ മോചിപ്പിച്ചു
text_fieldsമഞ്ചേരി: മലപ്പുറം കുറുവ പഞ്ചായത്തിൽ സ്കൂളിൽ വിടാതെ രക്ഷിതാക്കൾ 13 വർഷത്തോളം വീട്ടി ലിരുത്തിയ രണ്ടു വിദ്യാർഥികളെ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് മോചിപ്പിച്ചു. 13, ഒമ്പത ് വയസ്സ് പ്രായമുള്ള രണ്ട് ആൺകുട്ടികൾക്ക് മതവിഭ്യാഭ്യാസം മാത്രം നൽകിയ രക്ഷിതാക്ക ൾ മൗലികാവകാശമായ സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുകയായിരുന്നു. പ്രദേശവാസികളിൽനി ന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് നടത്തി യ പരിശോധനയിലാണ് ഇക്കഴിഞ്ഞ 14ന് കുട്ടികളെ കണ്ടെത്തിയത്. വീടിെൻറ പരിസരം മുഴുവൻ തു ണികൊണ്ട് മറച്ചിരിക്കുകയായിരുന്നു. അയൽവാസികളുമായോ പ്രദേശവാസികളുമായോ കുടു ംബത്തിന് ബന്ധമുണ്ടായിരുന്നില്ല. അസുഖം വന്നിട്ടും 13 വർഷത്തിനിടെ കുട്ടികളെ ഡോക്ടറെ കാണിച്ചിരുന്നില്ല. പ്രത്യേക പ്രാർഥന നടത്തി പിതാവുതന്നെ ചികിത്സിക്കുകയായിരുന്നു. ഇയാൾക്ക് ജോലിക്കിടെ വീണ് പരിക്കേറ്റിട്ടും ചികിത്സ തേടിയിരുന്നില്ല. പ്രാർഥന നടത്തിയാണ് താൻ രോഗം മാറ്റിയതെന്നാണ് ഇയാൾ പറയുന്നത്.
കുട്ടികളെ മോചിപ്പിച്ച ശേഷം തവനൂരിലെ െറസ്ക്യൂ ഹോമിൽ എത്തിച്ചു. തുടർന്ന് കുറ്റിപ്പുറം പൊലീസിെൻറ സഹായത്തോടെ ഇവരെ രണ്ടത്താണി ശാന്തിഭവനിലേക്ക് മാറ്റുന്നതിനിടെ അവിടെയെത്തിയ രക്ഷിതാക്കൾ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസെറ കൈയേറ്റം ചെയ്തതായി പരാതിയുണ്ട്. പുറംലോകവുമായി ബന്ധമില്ലാത്തതിനാൽ കുട്ടികളുടെ പെരുമാറ്റത്തിൽ പോലും അത് പ്രകടമായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബുധനാഴ്ച മഞ്ചേരിയിൽ നടന്ന ശിശുക്ഷേമസമിതി സിറ്റിങ്ങിൽ പിതാവ് ഹാജരായി. വിദ്യാഭ്യാസം നൽകാമെന്ന് ഉറപ്പുനൽകിയ അദ്ദേഹം പ്രദേശത്തെ സ്കൂളിലെ പ്രധാനാധ്യാപകെൻറ കത്ത് ഹാജരാക്കിയതിനാലും ആൾജാമ്യത്തിെൻറ അടിസ്ഥാനത്തിലും കുട്ടികളെ രക്ഷിതാവിനൊപ്പം വിടാൻ സമിതി നിർദേശിച്ചു.
രണ്ടാഴ്ച കഴിഞ്ഞ് കുട്ടികളെ വീണ്ടും കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കണം. കുറുവയിലെ മറ്റു പ്രദേശങ്ങളിലും ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഇത്തരം നിയമലംഘനങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ പറഞ്ഞു.
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട സംഭവം: മാതാപിതാക്കളെയും മക്കളെയും മാനസിക ചികിത്സകേന്ദ്രത്തിലേക്ക് മാറ്റി
കൊച്ചി: പറവൂർ തത്തപ്പിള്ളിയിൽ വീട്ടിൽ മക്കളെ അടച്ചിട്ട സംഭവത്തിൽ മാതാപിതാക്കളെയും മക്കളെയും മാനസിക ചികിത്സകേന്ദ്രത്തിലേക്ക് മാറ്റാൻ കോടതിയുടെ ഉത്തരവ്. കഴിഞ്ഞദിവസം ചൈൽഡ് വെൽെഫയർ കമ്മിറ്റിയുടെയും പൊലീസിെൻറയും സഹായത്തോടെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയ മക്കളെ മാതാപിതാക്കൾക്കൊപ്പം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു.
പ്രഥമദൃഷ്ട്യാ ഇവർക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തിയ കോടതി പരിശോധനക്ക് തൃശൂരിലെ മാനസിക ചികിത്സകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യൻ നിയമം തങ്ങൾക്ക് ബാധകമല്ലെന്നും തങ്ങൾക്ക് തങ്ങളുേടതായ രാജ്യവും നിയമവുമുണ്ടെന്ന നിലപാടിലായിരുന്നു ഇവർ. ഇവർ സ്വയം പരിശോധനക്ക് തയാറാകാത്തതിനാൽ നിർബന്ധപൂർവം കൊണ്ടുപോകാൻ നോർത്ത് പറവൂർ എസ്.ഐയെ കോടതി ചുമതലപ്പെടുത്തി. തത്തപ്പിള്ളി സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം 13, 10, ഏഴ് വയസ്സുകളുള്ള കുട്ടികളെയാണ് കോടതിയിൽ ഹാജരാക്കിയത്. 10 ദിവസത്തെ പരിശോധനക്കുശേഷം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ കോടതി മാനസികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.
വർഷങ്ങളോളം വീട്ടുതടങ്കലിലായിരുന്ന ഇവരെ കഴിഞ്ഞവർഷം ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് പൊലീസിെൻറ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് കുട്ടികളെ സ്കൂളിൽ ചേർത്തെങ്കിലും വീണ്ടും വീട്ടുതടങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞദിവസം അധികൃതർ എത്തിയാണ് ഇവരെ വീണ്ടും രക്ഷപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.