അമ്മയുടെ സുഹൃത്തിൻെറ മർദനമേറ്റ കുട്ടിക്ക് ജയിലിൽനിന്ന് ഇറങ്ങിയ അമ്മയുടെ മർദനവും
text_fieldsകട്ടപ്പന: എട്ട് വയസ്സുകാരിയെ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന അമ്മ ജാമ്യത്തിലിറങ്ങിയ ശേഷം മകളെ മർദിച്ചതായി പരാതി. ജയിലില്‍ പോകാന്‍ കാരണമായത് കുട്ടിയുടെ മൊഴിയാണെന്ന് ആരോപിച്ചായിരുന്നേത്ര മര്‍ദനം. പരിക്കേറ്റ കുട്ടിയെ ഉപ്പുതറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയുടെ ആൺ സുഹൃത്ത് കുട്ടിയെ മർദിച്ചിട്ടും പ്രതികരിച്ചില്ലെന്ന പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
നേരേത്ത എട്ടു വയസ്സുകാരിയെ മർദിച്ച സംഭവത്തിൽ അമ്മയുടെ സുഹൃത്ത് ഉപ്പുതറ പത്തേക്കർ കുന്നേൽ അനീഷ് (34) ജയിലിലാണ്. ഞായറാഴ്ച ഉച്ചക്ക് ഭർത്താവിെൻറ വീട്ടിലെത്തിയ അമ്മ കുട്ടിയെ മർദിച്ചെന്നാണ് പരാതി. കുട്ടിയും സഹോദരിമാരും മുത്തശ്ശിയുടെ സംരക്ഷണയിലായിരിക്കെയാണ് സംഭവം. തളർവാതം വന്ന് കിടപ്പായ ഭർത്താവ് വ്യാജ പരാതി പറയുകയാണെന്നും താൻ കുട്ടിയെ മർദിച്ചിട്ടില്ലെന്നുമാണ് യുവതിയുടെ വാദം. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന അനീഷാണ് ഒരുവർഷമായി യുവതിയുടെയും മക്കളുടെയും കാര്യങ്ങൾ നോക്കിയിരുന്നത്.
ഇയാൾ വീട്ടിൽ വരുന്നത് മൂത്തകുട്ടിക്ക് ഇഷ്ടമായിരുന്നില്ല. വിവരം ബന്ധുക്കളോട് പറയുമെന്ന് പറഞ്ഞതോടെ അനീഷ് കുട്ടിയെ മർദിച്ചു. വിവരമറിഞ്ഞ ബന്ധുക്കൾ നൽകിയ പരാതിയിൽ കഴിഞ്ഞ 11ന് അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിെൻറ നിർദേശപ്രകാരം കുട്ടിയെ പിതാവിനും മുത്തശ്ശിക്കുമൊപ്പം വിട്ടു. മർദിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്ന് പ്രതിചേർക്കപ്പെട്ട അമ്മ ഒളിവിൽപോവുകയും 20ന് ഇടുക്കി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.
വെള്ളിയാഴ്ച ജാമ്യത്തിലിറങ്ങിയ അമ്മ ഞായറാഴ്ച ഉച്ചയോടെ ഇളയ കുട്ടികളെ കൂട്ടാൻ എത്തിയപ്പോൾ വീണ്ടും മർദിച്ചെന്നാണ് കുട്ടി ചൈൽഡ് ലൈനും പൊലീസിനും മൊഴി നൽകിയിരിക്കുന്നത്. തടയാൻ ശ്രമിച്ച പിതാവിനെയും മർദിച്ചെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.