ഒരാഴ്ചക്കിടെ അട്ടപ്പാടിയിൽ രണ്ട് ശിശുമരണം
text_fieldsഅഗളി: ഒരാഴ്ചക്കിടെ അട്ടപ്പാടിയിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. വ്യാഴം, ശനി ദിവസങ്ങളിലായാണ് മരിച്ചത്. ശനിയാഴ്ച വരംഗപാടിയിലെ വിനോജ--ശെൽവൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആനക്കട്ടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവശേഷം വീട്ടിലെത്തിയ കുട്ടിക്ക് പാൽ കൊടുക്കുമ്പോൾ ശ്വാസതടസ്സം മൂലം മരിക്കുകയായിരുെന്നന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഗുഡ്ഡയൂർ സ്വദേശികളായ രാജൻ--പാർവതി ദമ്പതികളുടെ ശിശു വ്യാഴാഴ്ചയാണ് മരിച്ചത്. ഏഴാം മാസത്തിലാണ് കുഞ്ഞ് ജനിച്ചത്. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു മരണം. അട്ടപ്പാടിയിലേത് ഈ വർഷത്തെ അഞ്ചാമത്തെ ശിശുമരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.