ഒരു വയസ്സുകാരി കാറിെൻറ ഡിക്കിയിൽ കുടുങ്ങി; ഫയർഫോഴ്സ് രക്ഷകരായി
text_fieldsകോവളം: വീടിന് സമീപം നിർത്തിയിരുന്ന ആഡംബര കാറിെൻറ ഡിക്കിക്കുള്ളിൽ കുടുങ്ങിയ ഒരു വയസ്സുകാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. കോവളം കമുകിൻകോട് സ്വദേശി അൻസാറിെൻറ മകൾ അമാനയാണ് ഡിക്കിക്കുള്ളിൽ അകപ്പെട്ടത്.
ചൊവ്വാഴ്ച വൈകീട്ട് 4.15നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിന്നിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുട്ടി കാറിെൻറ ഡിക്കിയിൽ അകപ്പെട്ടതായി മനസ്സിലാക്കിയത്. കാറിെൻറ താക്കോലും കുട്ടിയുടെ കൈയിലായിരുന്നു. ആശങ്കയിലായ വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ ഡിക്കി തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് വിഴിഞ്ഞം ഫയർഫോഴ്സിനെ അറിയിച്ചു.
ഫയർഫോഴ്സ് എത്തി സ്കെയിലും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് ഡിക്കി തുറന്ന് സുരക്ഷിതമായി കുട്ടിയെ പുറത്തെത്തിച്ചു. അസി. സ്റ്റേഷൻ ഓഫിസർ ടി.കെ. രവീന്ദ്രൻ, സീനീയർ ഫയർ ഓഫിസർ രാജശേഖരൻ നായർ, അരുൺ എം. നായർ, അരുൺകുമാർ, ഹരിപ്രസാദ്, രാജേഷ്, അജിത് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.