ചൈല്‍ഡ് ഹെല്പ് ലൈന്‍; സേവനങ്ങള്‍ ഇനി വനിത-ശിശുവികസന വകുപ്പ് മുഖേന
text_fieldsതിരുവനന്തപുരം: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കാള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത- ശിശുവികസന വകുപ്പിന്റെ കീഴിലാക്കിയതായി മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പറായ 1098ല്‍ 24 മണിക്കൂറും വിളിക്കാം. ഇതിന് സംസ്ഥാനതല കണ്ട്രോള് റൂമും ജില്ലതല യൂനിറ്റും സജ്ജമാക്കി. 18 ജീവനക്കാരാണ് സ്റ്റേറ്റ് കണ്ട്രോള് റൂമില്‍ സേവനമനുഷ്ഠിക്കുന്നത്. ജില്ലതല യൂനിറ്റിൽ എട്ടുപേർ വീതവും.
ഒപ്പം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്പ് ലൈനുകളും പ്രവര്‍ത്തിക്കും.
സംസ്ഥാനതല കണ്ട്രോള് റൂം തിരുവനന്തപുരത്തെ വനിത-ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ്. 1098 ലേക്കുള്ള കാളുകള്‍ സംസ്ഥാന കണ്ട്രോള് റൂമിലാണ് എത്തുന്നത്. ഇവ ജില്ലകളിലെ ചൈല്‍ഡ് ഹെല്പ് ലൈന്‍ യൂനിറ്റിലേക്ക് അയച്ച് ഉടന്‍ നടപടി സ്വീകരിക്കും. അടിയന്തര പ്രധാന്യമുള്ള കാളുകള്‍ 112ലേക്ക് ഫോര്‍വേഡ് ചെയ്ത് നടപടി ഉറപ്പു വരുത്തും. 1098 എന്ന നമ്പര്‍ നിലനിര്‍ത്തിയാണ് പൊതുഎമര്ജന്സി നമ്പറായ 112ല്‍ ചൈല്‍ഡ് ലൈന്‍ സേവനങ്ങള്‍ ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.