മാനസികരോഗിയാക്കി ചിത്രീകരിച്ച് കുട്ടികളെ അകറ്റി; ചൈൽഡ് ലൈനിനെതിരെ ശോഭ നിയമനടപടിക്ക്
text_fieldsകൊച്ചി: വാട്ട്സ്ആപ്പിൽ പ്രചരിച്ച അശ്ലീല ദൃശ്യം തേൻറതല്ലെന്നു സമാനതകളില്ലാത്ത നിയമപോരാട്ടം നടത്തി തെളിയിച്ച തൊടുപുഴ സ്വദേശിനി ശോഭ ചൈൽഡ് ലൈനിനെതിരെ നിയമനടപടിക്ക്. മാനസികരോഗിയാക്കി ചിത്രീകരിച്ച് കുട്ടികളെ തന്നിൽനിന്നകറ്റാൻ ചൈൽഡ് ലൈൻ അധികൃതർ കൂട്ടുനിന്നെന്നാണ് ആരോപണം. അശ്ലീല ദൃശ്യം തേൻറതാണെന്ന് ആരോപിച്ച് ഭർത്താവ് ഒരന്വേഷണവും നടത്താതെ വിവാഹ മോചന നടപടി തുടങ്ങിയിരുന്നു. അതിനൊപ്പമാണ് തനിക്ക് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടന്നത്. ഭർത്താവിെൻറ വാക്ക് മാത്രം കേട്ട് തന്നെ മാനസിക രോഗിയാക്കി ചിത്രീകരിക്കുകയായിരുന്നു ചൈൽഡ് ലൈൻ അധികൃതർ. ചൈൽഡ് ലൈനിെൻറ ഈ നടപടി മൂലമാണ് കുട്ടികളെ തനിക്ക് കാണാൻ കൂടി കഴിയാത്തത്. അതിനു മുമ്പ് മാസത്തിൽ രണ്ട് ദിവസം കുട്ടികളെ കാണാൻ അനുവാദമുണ്ടായിരുന്നു.
ശോഭ മർദിച്ചുവെന്നാരോപിച്ച് കുട്ടികളിലൊരാളെ ഭർത്താവ് ആശുപത്രിയിലാക്കിയിരുന്നു. അവിടെയെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരോട് ശോഭക്ക് മാനസിക പ്രശ്നമുണ്ടെന്നും ചികിത്സയുണ്ടെന്നും ഭർത്താവ് പറഞ്ഞു. ഈ വാദം അതേപടി ഏറ്റെടുത്ത ചൈൽഡ് ലൈൻ മറ്റ് അന്വേഷണമൊന്നും നടത്താതെ റിപ്പോർട്ട് നൽകുകയായിരുന്നുവെന്ന് ശോഭ ആരോപിക്കുന്നു. അന്നുതൊട്ട് ഇന്നുവരെ കുട്ടികളെ കാണാൻ പോലും കഴിഞ്ഞില്ല. താൻ മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുവെന്ന് തോന്നുന്നുണ്ടെങ്കിൽ ചികിത്സിക്കുന്നതെവിടെയെന്നും ഡോക്ടർ ആരാണെന്നുമൊക്കെ അന്വേഷിക്കേണ്ടതായിരുന്നു. അങ്ങനെ ഒന്നും ചെയ്യാതെ ഒരു ഉറപ്പുമില്ലാതെയാണ് അവർ റിപ്പോർട്ട് നൽകിയത്. തന്നോട് അവർ ഒന്നും അന്വേഷിച്ചില്ല. ഈ റിപ്പോർട്ടാണ് കൊടുത്തതെന്നറിഞ്ഞപ്പോൾ ഒരുപാട് വിഷമിച്ചു.
അന്ന് അനുഭവിച്ചതൊന്നും പകരം തരാൻ ആർക്കും കഴിയില്ല. വാട്ട്സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ട ദൃശ്യം ശോഭയുടേതല്ലെന്ന് കേന്ദ്ര സർക്കാർ സ്ഥാപനമായ സി ഡാക് സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ ഭർത്താവ് ഉൾപ്പെെടയുള്ള ആളുകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സംഭവത്തിൽ ഗൂഡാലോചനയുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.