ശൈശവ വിവാഹം: പൂജാരിയടക്കം അഞ്ചുപേർ അറസ്റ്റിൽ
text_fieldsഅടിമാലി: പതിനേഴുകാരിയുടെ വിവാഹം നടത്തിയ സംഭവത്തിൽ വരനും മാതാപിതാക്കളും ക്ഷേത്ര പൂജാരിയുമടക്കം അഞ്ചു പേർ അറസ്റ്റിൽ. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒമ്പതിനാണ് ദേവികുളം സ്വദേശിയായ പെൺകുട്ടിയും ബൈസൺവാലി സ്വദേശിയായ യുവാവും തമ്മിെല വിവാഹം ബൈസൺവാലി ശ്രീ മാരിയമ്മൻ കോവിൽ മണ്ഡപത്തിൽ നടത്തിയത്.
ഇതുസംബന്ധിച്ച് ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം ദേവികുളം പൊലീസ് സ്റ്റേഷനിലും രാജാക്കാട് പൊലീസിനും കൈമാറി. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു. ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ചാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.