ശൈശവ വിവാഹം: വിവരം നൽകിയാൽ പാരിതോഷികം പദ്ധതി വ്യാപകമാക്കുന്നു
text_fieldsതിരുവനന്തപുരം: ശൈശവ വിവാഹം തടയുന്നതിെൻറ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കുന്നു.
ഒരുവർഷത്തിനിടെ 200 ഒാളം ശൈശവ വിവാഹങ്ങൾ തടയാൻ കഴിഞ്ഞതിെൻറ പശ്ചാത്തലത്തിലാണിത്.
എങ്കിലും ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ നിരവധി ശൈശവ വിവാഹങ്ങൾ നടക്കുന്നുെണ്ടന്നാണ് വിവരം. അത് പൊതുസമൂഹത്തിെൻറ കൂടി ഇടപെടലിലൂടെ മാത്രമേ പൂർണമായും നിരോധിക്കാനാകൂ. അതിനാലാണ് വിവരങ്ങൾ കൈമാറുന്നവർക്ക് പാരിതോഷികം നൽകി പേരാരാട്ടം ശക്തമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന വനിത ശിശുവികസന വകുപ്പിെൻറ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന പുതിയ പദ്ധതിക്ക് പൊതുസമൂഹത്തിൽനിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ 'മാധ്യമ'ത്തോട് പറഞ്ഞു.
ശൈശവ വിവാഹം നടക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ അത് മുൻകൂട്ടി വകുപ്പിനെ അറിയിക്കുന്ന വ്യക്തിക്ക് 2500 രൂപയാണ് പാരിതോഷികം നൽകുക. കൃത്യമായ വിവരം കൈമാറുന്നവരുടെ െഎഡൻറിറ്റി ഒരുകാരണവശാലും വെളിപ്പെടുത്തില്ലെന്ന നിബന്ധനക്ക് വിധേയമായാണ് ഭരണാനുമതി നൽകിയിരിക്കുന്നത്. കേരളത്തെ ശൈശവ വിവാഹമുക്തമാക്കുകയാണ് ലക്ഷ്യമെന്നും അനുപമ വ്യക്തമാക്കി.
ജില്ല വനിതാ ശിശുവികസന ഓഫിസർമാരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 258 ശൈശവ വിവാഹ നിരോധന ഓഫിസർമാരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിവരുന്നത്.
അതിലേക്ക് 1.40 ലക്ഷം രൂപയും ഇപ്പോൾ അനുവദിച്ചു.18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹങ്ങൾ ആദിവാസിമേഖലകളിലടക്കം ധാരാളമായി കേരളത്തിൽ നടക്കുന്നുണ്ടെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.