കുട്ടികളുടെ അശ്ലീലചിത്രങ്ങൾ; പ്രായം തെളിയിക്കാൻ പ്രായോഗിക ബുദ്ധിമുട്ട് -ഹൈകോടതി
text_fieldsകൊച്ചി: ഇന്റർനെറ്റിൽ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംബന്ധിച്ച കേസുകളിൽ മോഡലുകളുടെ പ്രായം തെളിയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഹൈകോടതി. ഓരോ കേസിലും വയസ്സ് വ്യക്തമാക്കുന്ന രേഖ അനിവാര്യമല്ലെന്നും ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.
പ്രായം തെളിയിക്കാനുള്ള ശ്രമങ്ങളും തിരയലുകളും ചൈൽഡ് പോണോഗ്രഫി സംബന്ധിച്ച നിയമവ്യവസ്ഥകളുടെ ലക്ഷ്യം തെറ്റാൻ ഇടയാകും. പോക്സോ നിയമത്തിലെ 15ാം വകുപ്പുപ്രകാരവും ഐ.ടി നിയമത്തിലെ 67 ബി പ്രകാരവുമാണ് കേസെടുക്കുന്നത്.
സമാന കേസുകളിലെ പ്രതികൾ നൽകിയ ഒരുകൂട്ടം ഹരജികൾ തീർപ്പാക്കിയ ഹൈകോടതി, അമിക്കസ് ക്യൂറികളെ കേട്ടശേഷം ഇതിനുള്ള മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. അശ്ലീലദൃശ്യങ്ങളിലെ മോഡലിന് 18 വയസ്സിൽ താഴെയാണെന്ന് തോന്നിയാൽ വസ്തുതാന്വേഷകന് വിദഗ്ദ്ധാഭിപ്രായമില്ലാതെതന്നെ നിഗമനത്തിലെത്താം. 18 വയസ്സിനോട് അടുത്താണെന്ന് തോന്നിയാൽ പീഡിയാട്രീഷന്‍റെയോ ഫോറൻസിക് വിദഗ്ദ്ധരുടെയോ സഹായത്തോടെ വയസ്സ് കണക്കാക്കണം. ദൃശ്യം ശിശുക്കളുടെയോ കൊച്ചുകുട്ടികളുടെയോ ആണെങ്കിൽ കോടതികൾക്കും കേസെടുക്കാമെന്ന് ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.