പയ്യന്നൂരിൽ നാടോടി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
text_fieldsപയ്യന്നൂർ: അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. പയ്യന്നൂർ പൊലീസ് സ്റ്റേഷന് പിറകിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പി.ടി. ബേബിരാജിനെയാണ് (24) ചൊവ്വാഴ്ച പുലർച്ച കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പയ്യന്നൂർ സി.ഐ എം.പി. ആസാദിെൻറ നേതൃത്വത്തിൽ പിടികൂടിയത്. ബംഗളൂരുവിലേക്ക് മുങ്ങിയ ഇയാൾ തിരിച്ച് നാട്ടിലേക്ക് വരുകയായിരുന്നു. ട്രെയിനിൽ വരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്നത്. പയ്യന്നൂരിലെത്തിച്ചു ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കി. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡു ചെയ്തു. പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചുവെന്ന ആരോപണം ഉണ്ടായിരുന്നു.
കഴിഞ്ഞ 10ന് പുലർച്ച 1.30ഒാടെയാണ് കേസിനാസ്പദമായ സംഭവം. ഇതിനുശേഷം പൊലീസിെൻറ നിർദേശത്തെ തുടർന്ന് ബന്ധുക്കളോടൊപ്പം പ്രതി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം ലോക്കപ്പിന് മുന്നിൽവെച്ച് പൊലീസ്തന്നെ എടുത്ത ഫോട്ടോ പുറത്തുവന്നത് വിവാദമായിരുന്നു. പ്രശ്നം ഒത്തുതീർക്കാൻ നടത്തിയ ശ്രമത്തിെൻറ ഭാഗമായാണ് പ്രതിയെ സ്റ്റേഷനിൽ നിന്ന് വിട്ടയച്ചതെന്നാണ് ആരോപണം.
22 വർഷമായി പയ്യന്നൂരിലും സമീപ പ്രദേശങ്ങളിലും ആക്രിസാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്ന നാടോടി കുടുംബത്തിലെ ഏഴു വയസ്സുകാരിയെയാണ് പയ്യന്നൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പാർക്കിങ് ഷെഡിൽ ഉറങ്ങിക്കിടക്കവേ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചത്. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ പെൺകുട്ടി ബഹളം വെച്ചതിനാൽ കുടുംബം ഉണരുകയും പ്രതിയെ അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.