അരീക്കോട് പീഡനം:ബന്ധുക്കളും ശിശുക്ഷേമസമിതിയും ഇരുതട്ടിലായതും പ്രതികൾക്ക് സഹായകമായി
text_fieldsഅരീക്കോട്: 12 വയസ്സുകാരിയെ സഹോദരീ ഭർത്താവും അയൽവാസിയും പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയത് കുട്ടിയുടെ ബന്ധുക്കളും ശിശുക്ഷേമസമിതിയും തമ്മിലുള്ള ഭിന്നത. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിൽ കഴിയവെ സ്കൂളിൽ സന്നദ്ധപ്രവർത്തകയുടെ അകമ്പടിയോടെ പരീക്ഷക്കെത്തിയ കുട്ടിയെ ബന്ധുക്കൾ കൊണ്ടുപോയതായി ശിശുക്ഷേമസമിതി പറയുമ്പോൾ പരീക്ഷപേപ്പറിൽ തനിക്ക് വീട്ടിൽ പോകണമെന്ന് എഴുതിവെച്ച് കുട്ടി വീട്ടിലേക്ക് പോവുകയാണ് ചെയ്തതെന്ന് മറുഭാഗവും പറയുന്നു.
പരീക്ഷഹാളിൽനിന്ന് കാണാതായ കുട്ടിയെ ബന്ധുക്കൾ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയത് പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്ന് ആരോപണമുണ്ട്. എന്നാൽ, കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയതായാണ് ബന്ധുക്കൾ പറയുന്നത്.
രണ്ടുതവണ കുട്ടിയുടെ മൊഴിയെടുത്തപ്പോഴും പരസ്പരവിരുദ്ധ കാര്യങ്ങൾ പറഞ്ഞെന്നും മൂന്നാംതവണ മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പറഞ്ഞതെന്നും പൊലീസ് പറയുന്നു. തുടർന്ന് മാർച്ച് 17, 19 തീയതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.