വേമ്പനാട്ടു കായലിനെ കീഴടക്കാൻ കുട്ടി സംഘം
text_fieldsആലുവ: വേമ്പനാട്ടു കായലിന്റെ ഓളങ്ങളെ കീഴടക്കി ചരിത്രത്തിൽ ഇടം നേടാൻ കുട്ടി സംഘം വേമ്പനാട്ടു കായൽ നീന്തികടക്കുന്നു. ഇടപ്പള്ളി മാതുകപ്പള്ളിയിൽ സാബുവിന്റെ മക്കളായ ആദിത്യ സാബു (11), അദ്വൈത് സാബു ( 9) , ഇരുവതുടെ കൂട്ടുകാരി ആലുവ അശോകപുരം മാടവനപറപിൽ ഷിബുവിന്റെ മകൾ കൃഷ്ണ വേണി (12) എന്നിവരാണു വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതി കുടിയ ഭാഗമായ കുമരകം ബോട്ട് ജെട്ടി മുതൽ മുഹമ്മ ബോട്ട് ജെട്ടി വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരം നീന്തുന്നത്. ആലുവ പെരിയാറിൽ തുടർച്ചയായി ഏഴു മണിക്കുർ സമയം പത്ത് കിലോമീറ്റർ വരുന്ന ദൂരം നീന്തി ഏഴുമാസത്തെ പരിശീലനത്തിനൊടുവിലാണു വേമ്പനാട്ടു കായൽ നീന്തി കടക്കാൻ എത്തുന്നത്.
വേമ്പനാട്ടു കായൽ നീന്തിക്കടന്ന ആദ്യ വനിതയായ മാളൂ ഷെയ്ക്കക്ക് പരിശീലനം നൽകിയ സജി വാളശ്ശേരിയാണു മൂവർക്കും പരിശീലനം നൽകുന്നത്. മുങ്ങി മരണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ പെരിയാറിൽ ഏട്ടു വർഷത്തോളാമായി സൗജന്യമായി നീന്തൽ അഭിസിപ്പിക്കുന്ന വ്യക്തിയാണു സജി വാളശ്ശേരി. ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ആയിരത്തിലധികം കുട്ടികളും നൂറിലധികം മുതിർന്നവരും പെരിയാർ നീന്തി കടന്നിട്ടുണ്ട്. ഞായാറായാഴ്ച രാവിലെ 6.30നു ആരംഭിക്കുന്ന നീന്തൽ കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. സാലിമോൻ ഫ്ലാഗ് ഓഫ് ചെയ്യും. മുഹമ്മ ജെട്ടിയിൽ ഇവർക്ക് സ്വീകരണം ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.